പിടിവിടാതെ രോഗങ്ങൾ; വീട്ടമ്മ ഗുരുതരാവസ്ഥയിൽ
text_fieldsവിജയലക്ഷ്മി
കൊച്ചി: രക്തത്തിലെ അണുബാധ നിമിത്തം വീട്ടമ്മ ഗുരുതരനിലയിൽ. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ ഏഴിക്കര പഞ്ചായത്തിൽ ചെറുവോടത്തു വീട്ടിൽ കെ.ആർ. വിജയലക്ഷ്മിയാണ് (48) ഗുരുതരാവസ്ഥയിൽ എറണാകുളം റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നത്. സെപ്റ്റംബർ അഞ്ചുമുതൽ ഐ.സി.യുവിലാണ്. 10 വർഷമായി വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. ഒന്നരവർഷം മുമ്പാണ് രക്തത്തിലെ അണുബാധയാണ് രോഗങ്ങൾക്ക് കാരണമെന്ന് കണ്ടുപിടിച്ചത്. സെപ്റ്റംബർ നാലിന് രോഗം കലശലായതിനെത്തുടർന്ന് റിനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതം ഉണ്ടായതോടെ പിറ്റേദിവസം ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഇപ്പോൾ വെന്റിലേറ്ററിലാണ്. ഡയാലിസിസും വേണ്ടിവരുന്നു. ഐ.സി.യു വാടകയും മരുന്നുകൾക്കുമായി പ്രതിദിനം 40,000 രൂപയിലേറെ ചെലവുവരും.
ഭർത്താവ് ഉപേക്ഷിച്ച വിജയലക്ഷ്മിയും 18 വയസ്സുള്ള വിദ്യാർഥിനിയായ മകളും ബന്ധുക്കളുടെ സഹായത്തിലാണ് കഴിയുന്നത്. ചികിത്സ തുടരുന്നതിന് പണം കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ബന്ധുക്കൾ. വിജയലക്ഷ്മിയുടെ മകൾ ആവണി അനിൽകുമാറിന്റെ (കരീപറമ്പ്, നോർത്ത് പറവൂർ) പേരിൽ എസ്.ബി.ഐ നോർത്ത് പറവൂർ വരാപ്പുഴ ബ്രാഞ്ചിൽ 39767111836 നമ്പർ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഐ.എഫ്.എസ് കോഡ് എസ്.ബി.ഐ.എൻ 0010697. ഫോൺ: 9745651887.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

