പ്രചാരണത്തിന് കുതിര; കോൺഗ്രസിനെതിരെ പരാതി
text_fieldsസർഗാത്മക ചിത്രം
കൊച്ചി: എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദ് പ്രചാരണത്തിനായി കുതിരയെ ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എൻ.ഡി.എ സ്ഥാനാർഥി പി.ആർ. ശിവശങ്കർ റിട്ടേണിംഗ് ഓഫിസർക്ക് പരാതി നൽകി. മതചിഹ്നം ദുരുപയോഗിച്ച് സമ്മതിദായകരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച നടത്തിയ കൊട്ടിക്കലാശത്തിൽ കുതിരയുടെ പുറത്താണ് ടി.ജെ. വിനോദ് സഞ്ചരിച്ചത്. പാർട്ടി പതാകയുമായി പ്രവർത്തകരും അനുഗമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏതെങ്കിലും മൃഗങ്ങളെ ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും ഹിന്ദു, ക്രിസ്ത്യൻ സമുദായിക വൈകാരികതയെ സ്പർശിക്കാനുള്ള നീക്കം ജനവിധി അട്ടിമറിക്കാനാണെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

