ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയുന്നില്ല; എടയാറിൽ മോഷ്ടാക്കൾ വിലസുന്നു
text_fieldsകടുങ്ങല്ലൂർ: പഞ്ചായത്തിലെ എടയാർ മേഖലയിൽ മോഷണം പതിവായി. എടയാർ കവലയിൽ സ്വകാര്യ സ്ഥാപനം നവീകരണത്തെ തുടർന്ന് സ്ഥാപിച്ച ആറ് അലുമിനിയം ബോർഡുകളിൽ മൂന്നെണ്ണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മോഷ്ടിച്ചു. ഇവിടെ ഹൈമാസ്റ്റ് ലൈറ്റും കുറച്ച് ദിവസമായി തെളിയുന്നില്ല. മക്കപ്പുഴ കവലയിലും എടയാർ വടക്കും നിർത്തിയിട്ട ചരക്കുവാഹനങ്ങളുടെ ബാറ്ററി മോഷണം പോയിട്ട് അധിക ദിവസമായില്ല. പ്രദേശത്ത് പല വീടുകളിലും മോഷണശ്രമം നടന്നതായും പരാതിയുണ്ട്.
വ്യവസായ മേഖലയായ ഇവിടെ താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളും കവർച്ചക്ക് ഇരയായിട്ടുണ്ട്. മോഷ്ടാക്കളുടെ ശല്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബിനാനിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് രാത്രി പട്രോളിങ് കാര്യക്ഷമമാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നാസർ എടയാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

