Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ മാനേജരായി ഡി.ഇ.ഒയെ നിയമിച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
സ്കൂൾ മാനേജരായി ഡി.ഇ.ഒയെ നിയമിച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി
cancel

കൊച്ചി: കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് മാനേജരായി ജില്ല എജുക്കേഷൻ ഓഫിസറെ (ഡി.ഇ.ഒ) നിയമിച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി.

ഡി.ഇ.ഒയെ മാനേജരായി നിയമിച്ചത് വിദ്യാഭ്യാസ സ്ഥാപനത്തി‍െൻറ പ്രവർത്തനത്തെ ബാധിച്ചതായി പരാതിയില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് മാനേജരായിരുന്ന കെ.പി. ജോർജ് കൂർപ്പിള്ളിൽ നൽകിയ ഹരജി ജസ്റ്റിസ് അമിത് റാവൽ തള്ളിയത്.ഹരജിക്കാര‍െൻറ കാലാവധി 2019 ഡിസംബർ 31ന് പൂർത്തിയായതിനെ തുടർന്ന് സ്കൂൾ മാനേജരായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിലുൾപ്പെട്ട ഫാ. തോമസ് പോൾ റമ്പാൻ ഡി.ഇ.ഒക്ക് കത്തു നൽകിയിരുന്നു.

ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രശ്നങ്ങൾ ഒഴിവാക്കാൻ ഡി.ഇ.ഒയെ മാനേജരായി സർക്കാർ നിയമിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High Court dismissed the petition against the appointment of the DEO as the school manager
Next Story