Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഹൈബിയുടെ വോട്ടുയാത്ര...

ഹൈബിയുടെ വോട്ടുയാത്ര വൈപ്പിൻകരയിൽ

text_fields
bookmark_border
election campaign
cancel
camera_alt

1. എ​റ​ണാ​കു​ളം പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഹൈ​ബി ഈ​ഡ​ൻ എ​ള​ങ്കു​ന്ന​പ്പു​ഴ സ്നേ​ഹ​തീ​രം വൃ​ദ്ധ​സ​ദ​ന​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ 2.എ​റ​ണാ​കു​ളം പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ജെ. ഷൈ​ൻ പ​റ​വൂ​ർ തോ​ന്ന്യ​കാ​വി​ൽ പ്ര​ചാ​ര​ണ​ത്തി​നി​ടെ

കൊ​ച്ചി: വൈ​പ്പി​ൻ​ക​ര​യി​ലൂ​ടെ​യാ​യി​രു​ന്നു ബു​ധ​നാ​ഴ്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഹൈ​ബി ഈ​ഡ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. പു​ല​ർ​ച്ച ആ​റി​ന്​ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ​നി​ന്നാ​ണ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. തോ​പ്പും​പ​ടി ഹാ​ർ​ബ​റി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി ചൂ​ണ്ടി​ക്കാ​ട്ടി​യ ഹൈ​ബി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്ന് എ​ള​ങ്കു​ന്ന​പ്പു​ഴ ക​ർ​ത്തേ​ടം ഗു​ണ്ടു ഐ​ല​ൻ​ഡ് ക​യ​ർ ഫാ​ക്ട​റി​യി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ന്തു​ണ തേ​ടി. പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ​മേ​ഖ​ല​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും ച​ർ​ച്ച​യാ​യി. തു​ട​ർ​ന്ന് സ്നേ​ഹ​തീ​രം വൃ​ദ്ധ സ​ദ​ന​ത്തി​ലെ​ത്തി​യ ഹൈ​ബി ഈ​ഡ​ൻ ഏ​റെ​സ​മ​യം അ​മ്മ​മാ​രു​മൊ​ത്ത് ചെ​ല​വി​ട്ടു. മാ​ലി​പ്പു​റ​ത്തെ ചെ​മ്മീ​ൻ ഫാ​ക്ട​റി​യി​ലെ​ത്തി​യ ഹൈ​ബി​യെ പീ​ലി​ങ്​ തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​രി​ച്ചു.

വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നാ​ണ് അ​വ​ർ യാ​ത്ര​യാ​ക്കി​യ​ത്. എം.​പി​യാ​യി​രി​ക്കെ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹൈ​ബി​യു​ടെ പ്ര​ചാ​ര​ണം. വൈ​കീ​ട്ട് പ​റ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​െ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ടും സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും പി​ന്തു​ണ തേ​ടി.

ബി​ഷ​പ്പു​മാ​രു​ടെ അ​നു​ഗ്ര​ഹം തേ​ടി ഷൈ​ൻ

കൊ​ച്ചി: പൊ​തു​പ​രി​പാ​ടി​ക​ളൊ​ഴി​ഞ്ഞ ദി​ന​മാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ജെ. ഷൈ​നി​ന് ബു​ധ​നാ​ഴ്ച. വീ​ടു​ക​ളി​ലും അ​യ​ൽ​പ​ക്ക​ങ്ങ​ളി​ലു​മാ​യി വോ​ട്ടു​ചോ​ദി​ച്ചെ​ത്തി​യ ഷൈ​ൻ കോ​ട്ട​പ്പു​റം ബി​ഷ​പ്സ്​ ഹൗ​സ് സ​ന്ദ​ർ​ശി​ച്ചു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് ജോ​സ​ഫ് വ​ട​ക്കും​ത​ല​യു​മാ​യി സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി. കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലും സ്​​നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ച്ചു. ഇ​രു​ബി​ഷ​പ്പു​മാ​രും വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​റ​വൂ​ർ തോ​ന്ന്യ​കാ​വ് അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി കു​ട്ടി​ക​ൾ​ക്കൊ​പ്പം കൂ​ട്ടു​കൂ​ടി. തി​ര​ക്കി​നി​ട​യി​ലും കു​രു​ന്നു​ക​ൾ​ക്കൊ​പ്പം ക​ളി​യും ചി​രി​യു​മാ​യി ഒ​ത്തു​ചേ​ർ​ന്ന​ത് ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു. തോ​ന്ന്യ​കാ​വി​ലെ ജ​ന​ങ്ങ​ളു​ടെ ഊ​ഷ്മ​ള സ്നേ​ഹാ​ഭി​വാ​ദ്യ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് മ​ട​ങ്ങി​യ​ത്.

ഇവിടെ വോട്ടെണ്ണി, ഫലവും വന്നു!


മ​ട്ടാ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം നാ​ടെ​ങ്ങും കൊ​ഴു​ക്കു​മ്പോ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ര​ക്ഷ സ്പെ​ഷ​ൽ സ്കൂ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യി. പോ​ളി​ങ് സ്റ്റേ​ഷ​നും, പോ​ളി​ങ് ബൂ​ത്തും, പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ​മാ​രും, സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​മ​ട​ക്കം സാ​ധാ​ര​ണ വോ​ട്ടിം​ഗ് സ​മ​യ​ത്തെ എ​ല്ലാ വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.

ത​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ തൊ​ഴു ക​യ്യോ​ടെ അ​ഭ്യ​ർ​ത്ഥി​ച്ച് നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ വ​രി​യി​ൽ കാ​ത്ത് നി​ന്നാ​ണ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ വോ​ട്ട് ചെ​യ്ത​ത്. സ്ഥാ​നാ​ർ​ഥി​ക​ളും, വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രും എ​ല്ലാം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കി​ട​യി​ൽ വോ​ട്ട് ചെ​യ്യേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യ സ്വീ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ര​ക്ഷ സ്കൂ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്കി​യ​ത്. 18 വ​യ​സ് പി​ന്നി​ട്ട വോ​ട്ട​വ​കാ​ശ​മു​ള്ള 72 പേ​രാ​ണ് വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. വോ​ട്ടെ​ണ്ണ​ലും വി​ജ​യ​പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.

24 വോ​ട്ട് നേ​ടി​യ ഗ്യാ​വി​ൻ ജോ​സ​ഫ് വി​ജ​യി​ച്ച് ര​ക്ഷ​യു​ടെ പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി അ​ബി​യ​മോ​ളെ ആ​റ് വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി കൊ​ച്ചി ത​ഹ​സി​ൽ​ദാ​ർ ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വീ​പ്പ് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റും കൊ​ച്ചി താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​മാ​യ ജോ​സ​ഫ് ആ​ന്റ​ണി ഹെ​ർ​ട്ടി​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ര​ക്ഷ ചെ​യ​ർ​മാ​ൻ ഡ​ബ്ലു.​സി. തോ​മ​സ്, എ​ലി​സ​ബ​ത്ത് ഫി​ലി​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignErnakulam NewsLok Sabha Elections 2024
News Summary - Hibi's voting campaign to Vypinkara
Next Story