Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ടാലും കൊണ്ടാലും പഠിക്കില്ല; അഗ്നിസുരക്ഷ സംവിധാനമൊരുക്കാതെ പൈതൃക സ്മാരകങ്ങൾ

text_fields
bookmark_border
കണ്ടാലും കൊണ്ടാലും പഠിക്കില്ല; അഗ്നിസുരക്ഷ സംവിധാനമൊരുക്കാതെ പൈതൃക സ്മാരകങ്ങൾ
cancel

മ​ട്ടാ​ഞ്ചേ​രി: ക​ഴി​ഞ്ഞ മാ​സം 29നാ​ണ് ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ പൈ​തൃ​ക ബം​ഗ്ലാ​വ് കോ​ഡ​ർ ഹൗ​സ് ഹോ​ട്ട​ൽ അ​ഗ്നി​ക്കി​ര​യാ​യ​ത്. തീ ​കെ​ടു​ത്തു​ന്ന​തി​ൽ അ​ഗ്നി ര​ക്ഷ​സേ​ന​ക്ക് ഉ​ണ്ടാ​യ വി​ഴ്ച്ച​ക​ൾ​ക്കൊ​പ്പം ഇ​ത്ര​യും വ​ലി​യ ഹോ​ട്ട​ലി​ൽ അ​ഗ്നി സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്​ ശേ​ഷം ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ പൈ​തൃ​ക പെ​രു​മ​യും പേ​റി നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സ്മാ​ര​ക​ങ്ങ​ൾ എ​ന്നി​വ​യി​ലൊ​ന്നും ഒ​രു സു​ര​ക്ഷ മാ​ന​ദ​ണ്ഡ​വും ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ഇ​വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. നൂ​റ്​ ക​ണ​ക്കി​ന് പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളാ​ണ് മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ടു​കൊ​ച്ചി മേ​ഖ​ല​യി​ൽ ഉ​ള്ള​ത്. മ​രം കൊ​ണ്ടു​ള്ള നി​ർ​മാ​ണ​ങ്ങ​ളാ​ണ് മി​ക്ക​തും നി​ലം, മ​ച്ച്, മേ​ൽ​ക്കൂ​ര എ​ല്ലാം മ​ര​ങ്ങ​ൾ കൊ​ണ്ട് നി​ർ​മ്മി​ച്ച​വ. ചെ​റി​യൊ​രു തീ​​പ്പൊ​രി വീ​ണാ​ൽ ആ​ളി​ക്ക​ത്തു​ന്ന പ​ഴ​ക്ക​മേ​റി​യ മ​ര ഉ​രു​പ്പ​ടി​ക​ൾ അ​ട​ങ്ങു​ന്ന​വ. മേ​ഖ​ല​യി​ലെ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളി​ൽ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഒ​രു അ​പ​ക​ടം മു​ന്നി​ൽ തെ​ളി​ഞ്ഞി​ട്ടും അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കാ​ൻ ആ​രും ത​യ്യാ​റാ​കു​ന്നി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും പേ​രി​ന് മാ​ത്ര​മാ​യി ഒ​രു എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ മാ​ത്രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡ​ച്ച് നി​ർ​മി​ത ഡേ​വി​ഡ് ഹാ​ൾ

ലോ​ക സ​സ്യ ശാ​സ്ത്ര​ത്തി​ന്റെ ആ​ദ്യ അ​ടി​സ്ഥാ​ന കൈ​പു​സ്ത​കം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് എ​ന്ന ഗ്ര​ന്ഥ​ത്തി​ന്റെ ര​ച​ന​യു​ടെ ഭാ​ഗ​മാ​യി ഡ​ച്ച് ഭ​ര​ണ​കാ​ല​ത്ത് അ​ന്ന​ത്തെ ഗ​വ​ർ​ണ​റാ​യി​രു​ന്ന ഹെൻറി​ക് ആ​ൻ​ഡ്രി​യ​ൻ വാ​ൻ റീ​ഡ് പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​മാ​ണ് ഡേ​വി​ഡ് ഹാ​ൾ. കെ​ട്ടി​ടം ഇ​പ്പോ​ൾ ആ​ർ​ട്ട് ഗ്യാ​ല​റി​യും ഹോ​ട്ട​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന ഇ​വി​ടെ അ​ഗ്നി സു​ര​ക്ഷ​ക്കാ​യി ആ​കെ​യു​ള്ള​ത് ആ​റ് കി​ലോ തൂ​ക്കം വ​രു​ന്ന ഒ​രു ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ മാ​ത്രം. ഒ​രു ഹോ​ട്ട​ൽ കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലാ​ണ് ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​യി ഈ ​ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ ദി​നം​പ്ര​തി​യെ​ത്തു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ യൂ​റോ​പ്യ​ൻ ദേ​വാ​ല​യ​മാ​യ സെൻറ്. ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ സു​ര​ക്ഷ​ക്കാ​യി ഉ​ള്ള​ത്​ നാ​ല് കി​ലോ തൂ​ക്കം വ​രു​ന്ന ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ ഉ​പ​ക​ര​ണം മാ​ത്രം.

ജി​ല്ല പൈ​തൃ​ക മ്യൂ​സി​യം

രാ​ജ്യ​ത്തെ ആ​ദ്യ യൂ​റോ​പ്യ​ൻ കോ​ട്ട​യാ​യി​രു​ന്ന പോ​ർ​ച്ചു​ഗീ​സ് നി​ർ​മ്മി​ത ഇ​മ്മാ​നു​വ​ൽ കോ​ട്ട​യു​ടെ കൊ​ത്ത​ള​മാ​യി​രു​ന്ന ബാ​സ്റ്റി​ൻ ബം​ഗ്ലാ​വ് നി​ല​വി​ൽ ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​മാ​ണ്. ഒ​ട്ടേ​റെ സ​ഞ്ചാ​രി​ക​ൾ ദൈ​നം​ദി​നം വ​ന്നു പോ​കു​ന്ന ഈ ​മ്യൂ​സി​യ​ത്തി​ൽ ഒ​രു ഫ​യ​ർ അ​ല​ർ​ട്ട് സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും മ​റ്റ് സു​ര​ക്ഷ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​റ് കി​ലോ തൂ​ക്കം വ​രു​ന്ന ഒ​രു ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ മാ​ത്ര​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ ഏ​റി​യ പ​ങ്കും മ​രം കൊ​ണ്ടു​ള്ള നി​ർ​മ്മി​തി​യാ​ണ്. ക​ട​ലി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ എ​പ്പോ​ഴും ക​ട​ൽ കാ​റ്റ് അ​ടി​ക്കു​ന്ന​യി​ടം കൂ​ടി​യാ​ണ്. ആ​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​ഗ്നി സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട കേ​ന്ദ്രം കൂ​ടി​യാ​ണ്. ഇ​തു പോ​ലെ മി​ക്ക ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളി​ലും പേ​രി​ന് ഒ​രു​ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ ഉ​പ​ക​ര​ണം മാ​ത്ര​മാ​ണു​ള്ള​ത്.

അ​ഗ്നി​ര​ക്ഷ യൂ​നി​റ്റ് വേ​ണം

പൈ​തൃ​ക മേ​ഖ​ല എ​ന്ന​തി​നൊ​പ്പം ജ​ന​സാ​ന്ദ്ര​ത ഏ​റി​യ പ്ര​ദേ​ശം കൂ​ടി​യാ​യ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ഗ്നി​ര​ക്ഷ യൂ​നി​റ്റ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മൂ​ന്ന് വൈ​ദേ​ശി​ക നാ​ഗ​രി​ക​ത​ക​ൾ കൈ​വ​രി​ച്ച പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ൽ നി​ര​വ​ധി ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ട്.

പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ത​ന്നെ അ​നു​വ​ദി​ക്കേ​ണ്ട​താ​ണെ​ന്ന് ടൂ​റി​സം രം​ഗ​ത്തെ ഗൈ​ഡു​ക​ളും ആ​വ​ശ്യ​പെ​ടു​ന്നു. ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ തീ​പി​ടു​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ ത​ന്നെ അ​ണ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​നം മാ​ത്ര​മാ​ണ്.

തീ ​പി​ടി​ച്ചാ​ൽ കെ​ടു​ത്തു​വാ​ൻ ഇ​വ പ​ര്യാ​പ്ത​മ​ല്ല. അ​ഗ്നി സു​ര​ക്ഷ സം​വി​ധാ​നം എ​ല്ലാ പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളി​ലും സ​ജ്ജ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നും അ​മൂ​ല്യ​മാ​യ ഈ ​നി​ധി​ശേ​ഖ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പെ​ട​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

വേ​ണ്ട​ത് യാ​ർ​ഡ് ഹൈ​ഡ്ര​ൻ​റ് സം​വി​ധാ​നം

ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള​ട​ക്കം പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ഗ്നി സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി യാ​ർ​ഡ് ഹൈ​ഡ്ര​ൻ​റ് സം​വി​ധാ​ന​മാ​ണ്​ വേ​ണ്ട​തെ​ന്ന്​ മ​ട്ടാ​ഞ്ചേ​രി അ​ഗ്നി സു​ര​ക്ഷ കേ​ന്ദ്രം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജെ​ഹു​ഫ​ർ പ​റ​യു​ന്നു. കെ​ട്ടി​ട​ങ്ങ​ളു​ടെ മു​റ്റ​ത്തോ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലോ വെ​ള്ളം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ്ഥാ​പി​ക്കു​ന്ന വാ​ൽ​വ് അ​ട​ങ്ങി​യ പ്ര​ത്യേ​ക സം​വി​ധാ​ന​മാ​ണി​ത്. മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗ് മേ​ഖ​ല​യി​ൽ ക​ട​ക​ളു​ടെ ബാ​ഹു​ല്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heritage monuments without fire safety systems
Next Story