കനത്ത മഴയിൽ പച്ചക്കറി കൃഷി നശിച്ചു
text_fieldsആലങ്ങാട്: കനത്ത മഴയിൽ പച്ചക്കറി കൃഷിക്ക് വ്യാപക കൃഷിനാശം. പാനായിക്കുളം എഴുവച്ചിറ തുരുത്തിൽ വയൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ കരഭൂമിയിൽ നടത്തിയ പച്ചക്കറി കൃഷി നാശത്തിന്റെ വക്കിലാണ്. വെണ്ട, പാവക്ക, തക്കാളി എന്നിവയാണ് ഇവിടെ കൃഷി ചെയ്തത്. ഒരു പ്രാവശ്യം വിളവെടുക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴ വലിയ നാശമാണ് വിതച്ചത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ചെടിയുടെ അടിഭാഗം ചീഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ വന്നാൽ ഇനി വിളവ് ലഭിക്കാൻ സാധ്യതയില്ല. 10 പേർ ചേർന്ന വയൽ കർഷക കൂട്ടായ്മ ഒന്നരലക്ഷം രൂപ ചെലവിട്ടാണ് ഇവിടെ കൃഷിയിറക്കിയത്. കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കൃഷി നാശം സംഭവിക്കുന്നതോടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും മതിയായ സഹായം ലഭ്യമാക്കാൻ അധികൃതർ ഇടപെടണമെന്നും കൂട്ടായ്മയിലെ അംഗം വി.എ. ഷംസുദ്ദീൻ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.