ഗോതുരുത്ത് കാറപകടം; മൂന്നു പേർക്ക് രക്ഷയായത് നാലംഗ സംഘത്തിന്റെ ദ്രുതനീക്കം
text_fieldsരക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സുരേഷ്
എടവണ്ണപ്പാറ, അബ്ദുൽ ഹഖ്, ഷംനാദ്, സൽമാൻ കാവനൂർ
പറവൂർ: ഗോതുരുത്തിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടത്തിൽപെട്ട മൂന്നുപേരുടെ ജീവൻ തിരിച്ചുകിട്ടിയത് പിന്നിൽ നാലംഗ സംഘത്തിന്റെ മുന്നും പിന്നും ആലോചിക്കാതെയുള്ള രക്ഷാപ്രവർത്തനം.
ഞായറാഴ്ച പുലർച്ച ഒന്നിനാണ് ഗോതുരുത്ത് കടൽവാതുരുത്ത് പെരിയാറിന്റെ കൈവഴിയിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തിൽ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എ.ആർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ യുവ ഡോക്ടർമാരാണ് മരിച്ചത്.
വടക്കുംപുറത്ത് കെട്ടിട നിർമാണത്തിന് വന്ന മലപ്പുറം എടവണ്ണ സ്വദേശി അബ്ദുൽ ഹഖാണ് സംഭവം ആദ്യം കാണുന്നത്. ഉടൻ ഇദ്ദേഹം കൂടെയുള്ളവരെ വിളിച്ചുവരുത്തി രക്ഷാ പ്രവർത്തനത്തിന് ഇറങ്ങി.
സുരേഷ് എടവണ്ണപ്പാറ, ഷംനാദ്, സൽമാൻ കാവനൂർ എന്നിവരാണ് അബ്ദുൽ ഹഖിന്റെ സഹപ്രവർത്തകരായി ഉണ്ടായത്. ജലോത്സവങ്ങളിൽ ഗോതുരുത്തുപുത്രൻ ഇരുട്ടുകുത്തി വള്ളം തുഴയുന്ന കേരള പൊലീസ് ബോട്ട് ക്ലബ് ടീം അംഗങ്ങളും രക്ഷാ പ്രവർത്തനത്തിനിറങ്ങിയത് ഇവർക്ക് തുണയായി. അബ്ദുൽ ഹഖും സംഘവും നടത്തിയ ചടുലമായ നീക്കങ്ങളാണ് മറ്റ് മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

