എറണാകുളത്ത് ഗുണ്ടാവിളയാട്ടം: നാലുപേർക്ക് കാൽപാദത്തിനും തലയ്ക്കും വെട്ടേറ്റു
text_fieldsrepresentative image
പള്ളിക്കര: കരുമുകൾ ചെങ്ങാട്ട് കവലയിൽ ഗുണ്ടാ വിളയാട്ടം. വടിവാളുമായി എത്തിയ പ്രതികൾ 4 പേരെ വെട്ടി പരിക്കേൽപ്പിച്ചു.
കാൽപാദത്തിന് വെട്ടേറ്റ വേളൂർ സ്വദേശി ആന്റോ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തിൽ വെട്ടേറ്റ എൽദോസ് കോണിച്ചോട്ടിൽ, ജോർജ് വർഗീസ് എന്നിവർ കരുമുകളിന് സമീത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാളെ അമ്പലമേട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചെങ്ങനാട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയാണ് ആക്രമണം. ക്രിസ്മസ് ദിനത്തിൽ ഉച്ചക്ക് കഞ്ചാവ് സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് വൈകീട്ട് ഗുണ്ടാസംഘം എത്തി അക്രമിച്ചത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

