Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രുചിയിൽ കേമം; വൃത്തി അത്ര പോരാ...

text_fields
bookmark_border
പലഹാര നിർമാണ കേന്ദ്രങ്ങളിലെ പരിശോധനയിൽ കണ്ടത് വൃത്തിഹീനമായ കാഴ്ചകൾ 30 കിലോ കേടായ കാരറ്റും പിടികൂടി
രുചിയിൽ കേമം; വൃത്തി അത്ര പോരാ...
cancel
camera_alt

ഓ​പ്പ​റേ​ഷ​ൻ തെ​ളി​മ​യു​ടെ ഭാ​ഗ​മാ​യി പി​ടി​കൂ​ടി​യ കേ​ടാ​യ പലഹാരങ്ങൾ 

കൊച്ചി: അടുക്കിവെച്ച രുചികരമായ പഴംപൊരിയും സമൂസയും കട്ട്ലറ്റും ഉഴുന്നുവടയും പരിപ്പുവടയും ബജിയുമെല്ലാം കണ്ടാൽ ആർക്കുമൊന്ന് കഴിച്ചുനോക്കാൻ തോന്നും. എന്നാൽ, അങ്ങനെ കഴിക്കും മുമ്പ് ഒന്നു കൂടി ചിന്തിക്കുന്നതു നല്ലതാണ്. കാരണമെന്തെന്നല്ലേ, ജില്ലയിലെ വിവിധഭാഗങ്ങളിലെ എണ്ണക്കടി നിർമാണ കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്നതും വൃത്തിഹീനവുമായ കാഴ്ചകളാണ്.

ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ഓപ്പറേഷൻ െതളിമ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ചളിക്കവട്ടം, പൊന്നുരുന്നി, പാലാരിവട്ടം, കറുകപ്പിള്ളി, എറണാകുളം മാർക്കറ്റ്, പള്ളിമുക്ക്, ആലുവ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷൻ. പുലർച്ചെ 5.30ക്ക് ആരംഭിച്ച പരിശോധന 15 ഇടങ്ങളിലായി രാവിലെ ഒമ്പതു വരെ നീണ്ടു.

എല്ലാം തോന്നും പോലെ..

സമൂസയും മറ്റും നിർമിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 30 കിലോയോളം കേടായ കാരറ്റാണ് ഒരിടത്തു നിന്ന് പിടികൂടി നശിപ്പിച്ചത്. രണ്ടു സ്ഥാപനങ്ങൾ പൂട്ടാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലുണ്ടാക്കിയ പലഹാരങ്ങളും പിടികൂടി നശിപ്പിച്ചു. പഴകിയ എണ്ണ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എട്ട് കേസുകളിൽ പിഴ നടപടികൾക്ക് ശുപാർശ നൽകി. പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന ഷെഡ്യൂൾ നാല് മാനദണ്ഡങ്ങളുടെ ലംഘനം പലയിടത്തും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കൂടാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിനും പൊതിയുന്നതിനും പത്രക്കടലാസ് ഉപയോഗിക്കുന്നുമുണ്ട്. ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മൂന്ന് സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. നിയമലംഘനങ്ങൾക്കെതിരെ ആറിടങ്ങളിൽ ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയതായി പരിശോധനക്ക് നേതൃത്വം നൽകിയവർ അറിയിച്ചു.

ഓപ്പറേഷൻ തെളിമ

ഹോട്ടലുകളിലും ബേക്കറികളിലും ലഘുഭക്ഷണ നിർമാണ യൂണിറ്റുകളിലും പാചക എണ്ണയുടെ ആവർത്തിച്ചുള്ള ഉപയോഗം തടയുന്നതിനും വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്താനുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന മിന്നൽ പരിശോധനയാണ്. വറുത്ത പലഹാരങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങൾ, തട്ടുകടകൾ, റോഡരികിലെ ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ആദ്യഘട്ട പരിശോധനയിൽ സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുക്കുകയും മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Good in taste; not so good in cleanliness...
Next Story