Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിന്യസംസ്കരണ പ്ലാന്‍റല്ല, സംസ്കരിക്കാത്ത മാലിന്യമാണ് പ്രശ്നം –മുഖ്യമന്ത്രി

text_fields
bookmark_border
ഗ്ലോബല്‍ എക്സ്പോക്ക് എറണാകുളം മറൈൻഡ്രൈവിൽ തുടക്കം
Global Expo begins at Ernakulam Marine Drive
cancel
camera_alt

എറണാകുളത്ത് മാലിന്യ സംസ്കരണ നൂതന സാങ്കേതിക വിദ്യ ‘ഗ്ലോബൽ എക്സ്പോ’ ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, മന്ത്രി എം.ബി. രാജേഷ്, എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ് എന്നിവർ ഹാളിൽ ഒരുക്കിയ ആനയുടെ രൂപത്തിനുസമീപം തമാശ പങ്കിടുന്നു

ചിത്രം: ബൈജു കൊടുവള്ളി

കൊ​ച്ചി: മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ള​ല്ല, മാ​ലി​ന്യ​മാ​ണ് ത​ക​രാ​റെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ലാ​ന്‍റു​ക​ള്‍ വ​രു​ന്ന​തു​കൊ​ണ്ട് പ്ര​ത്യേ​ക​മാ​യി ഒ​രു ആ​പ​ത്തും വ​രാ​നി​ല്ല. മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​തി​രു​ന്നാ​ല്‍ ന​മു​ക്ക് ത​ന്നെ​യാ​ണ് അ​തി​ന്‍റെ ദോ​ഷം. അ​ത് മ​ന​സ്സി​ലാ​ക്കി മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ല്‍ മു​ന്‍കൈ​യെ​ടു​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ക​ഴി​യ​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ന്റെ മ​നോ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​റ​ണാ​കു​ളം മ​റൈ​ന്‍ഡ്രൈ​വി​ല്‍ ഗ്ലോ​ബ​ല്‍ എ​ക്സ്പോ ഓ​ണ്‍ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്​ ടെ​ക്​​നോ​ള​ജി-​ജി.​ഇ.​എ​ക്‌​സ് കേ​ര​ള 23ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ന​മ്മു​ടെ നാ​ട് പു​രോ​ഗ​തി നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ശു​ചി​ത്വ പ​രി​പാ​ല​ന രം​ഗ​ത്ത് അ​ത് ഉ​ണ്ടാ​കു​ന്നി​ല്ല. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രി​ൽ നി​ന്ന​ട​ക്കം ചി​ല​ർ എ​തി​ർ​ക്കാ​ൻ മു​ന്നോ​ട്ടു​വ​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​യി​ലും ക​ക്കൂ​സ് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്റു​ക​ള്‍ നി​ര്‍മി​ക്കും.

കേ​ര​ളം സ​മ്പൂ​ര്‍ണ വെ​ളി​യി​ട വി​സ​ര്‍ജ്യ​ര​ഹി​ത സം​സ്ഥാ​ന​മാ​യി മാ​റി​യെ​ങ്കി​ലും ക​ക്കൂ​സ് മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ല്‍ പോ​രാ​യ്മ​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി കോ​ര്‍പ​റേ​ഷ​നു​ക​ളി​ലും ക​ല്‍പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലും മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​മു​ള്ള​ത്. അ​തും വേ​ണ്ട​ത്ര പ​ര്യാ​പ്ത​മ​ല്ല. സ്ഥ​ല ല​ഭ്യ​ത​യാ​ണ് ഇ​തി​നൊ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി. ഉ​പ​ഭോ​ക്തൃ​സൗ​ഹൃ​ദ ഉ​റ​വി​ട​മാ​ലി​ന്യ സം​സ്‌​ക​ര​ണ ഉ​പാ​ധി​ക​ള്‍, ക​മ്പോ​സ്റ്റി​ങ് വേ​ഗം ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള ഇ​നോ​ക്കു​ലം, പ്ര​ത്യേ​ക​ത​രം മാ​ലി​ന്യ​ങ്ങ​ളു​ടെ സം​സ്‌​ക​ര​ണ ഉ​പാ​ധി​ക​ള്‍, മ​ലി​ന​ജ​ല/​ക​ക്കൂ​സ് മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​യ്മ എ​ന്നി​വ​യും വെ​ല്ലു​വി​ളി​ക​ളാ​ണ്.

ച​ട​ങ്ങി​ല്‍ മി​ക​ച്ച മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന പ​ദ്ധ​തി​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ‘പു​ട്ടി​ങ് വേ​സ്റ്റ് ടു ​വ​ര്‍ക്ക്’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍വ​ഹി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹൈ​ബി ഈ​ഡ​ന്‍ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, കെ.​ജെ. മാ​ക്സി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഉ​ല്ലാ​സ് തോ​മ​സ്, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഷ​ര്‍മി​ള മേ​രി ജോ​സ​ഫ്, പ്രി​ന്‍സി​പ്പ​ല്‍ ഡ​യ​റ​ക്ട​ര്‍ എം.​ജി. രാ​ജ​മാ​ണി​ക്യം, ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഡ​യ​റ​ക്ട​ര്‍മാ​രാ​യ എ​ച്ച്. ദി​നേ​ശ​ന്‍, അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, കെ.​എ​സ്.​ഡ​ബ്ല്യു.​എം.​പി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല, കി​ല ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍, കേ​ര​ള മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മെ​ന്‍സ് ചേം​ബ​ര്‍ ചെ​യ​ര്‍മാ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ്, കേ​ര​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ ബി.​പി. മു​ര​ളി, കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ കെ.​എം. ഉ​ഷ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​ര്‍ സി.​പി. പ്ര​മോ​ദ് കു​മാ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ കെ. ​ജോ​ണ്‍സ​ണ്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജി.​ജെ. സു​രേ​ഷ് കു​മാ​ര്‍, ജി​സ് ഇ​ന്ത്യ പ്രോ​ജ​ക്ട് ഹെ​ഡ് വൈ​ശാ​ലി ന​ന്ദ​ന്‍, യൂ​നി​സെ​ഫ് സോ​ഷ്യ​ല്‍ പോ​ളി​സി ചീ​ഫ് കെ.​എ​ല്‍. റാ​വു, ശു​ചി​ത്വ മി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ കെ.​ടി. ബാ​ല​ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഖ​ര-​ദ്ര​വ്യ പ​രി​പാ​ല​ന രം​ഗ​ത്ത് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി കേ​ര​ള​ത്തെ സ​മ്പൂ​ര്‍ണ മാ​ലി​ന്യ​മു​ക്ത സം​സ്ഥാ​ന​മാ​യി മാ​റ്റു​ന്ന​തി​നു​ള്ള ഉ​ദ്യ​മ​ങ്ങ​ള്‍ക്ക് ഊ​ന്ന​ല്‍ ന​ല്‍കി​യാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍ ഗ്ലോ​ബ​ല്‍ എ​ക്സ്പോ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ആ​റി​ന് സ​മാ​പി​ക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Global Expo begins at Ernakulam Marine Drive
Next Story