മാലിന്യം വലിച്ചെറിഞ്ഞു; പിഴ ഈടാക്കി പഞ്ചായത്ത്
text_fieldsചൂർണിക്കര പഞ്ചായത്തിലെ മിനി എം.സി.എഫ് പരിസരത്ത് കൂടിക്കിടക്കുന്ന മാലിന്യം
ചൂർണിക്കര: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞവരിൽനിന്ന് പഞ്ചായത്ത് പിഴ ഈടാക്കി. മിനി എം.സി.എഫ് പരിസരത്ത് മാലിന്യം നിക്ഷേപിച്ചവരിൽനിന്നാണ് പിഴ ഈടാക്കിയത്. ജൈവ, അജൈവ മാലിന്യങ്ങളാണ് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് വലിച്ചെറിഞ്ഞിരുന്നത്.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ഹരിതകർമസേന എം.സി.എഫ് പരിസരത്ത് കൂടിക്കിടന്ന ചാക്ക് കെട്ടുകൾ പരിശോധിച്ചപ്പോഴാണ് മാലിന്യം വലിച്ചെറിഞ്ഞ വ്യക്തികളെ കണ്ടെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് നസീർ ചൂർണിക്കര പറഞ്ഞു.
വാഹനത്തിലാണ് വലിയ തോതിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ടർക്കിഷ് മന്തി എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണ് കവറിൽകെട്ടി നിക്ഷേപിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഈ സ്ഥാപനം കൂടാതെ ഫെഡറൽ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന മുഹമ്മദ് മുബാറക്, നർഷാദ് ഖാൻ എ.എം.ജെ ജ്വല്ലറി, കുന്നത്തേരി പറോത്ത് അൻസില എന്നിവർക്കും നോട്ടീസ് നൽകുകയും 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

