Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനാളെ ലോക എയ്ഡ്സ് ദിനം;...

നാളെ ലോക എയ്ഡ്സ് ദിനം; എറണാകുളം ജി​ല്ല ലോ റിസ്കി’ൽ

text_fields
bookmark_border
world aids day
cancel

കൊച്ചി: ഏ​പ്രി​ൽ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 151 പേ​ർ പു​തു​താ​യി പോ​സി​റ്റി​വാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 170 മു​ത​ൽ 180 വ​രെ എ​ച്ച്.​ഐ.​വി പോ​സി​റ്റി​വ് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് അ​ധി​കൃ​ത​ർ. എ​ച്ച്.​ഐ.​വി നി​യ​ന്ത്ര​ണം, അ​ണു​ബാ​ധി​ത​രു​ടെ ചി​കി​ത്സ, പ​രി​ച​ര​ണം തു​ട​ങ്ങി​യ​വ​ക്കാ​യി ജി​ല്ല​യി​ൽ 15 ജ്യോ​തി​സ് (ഐ.​സി.​ടി.​സി) കേ​ന്ദ്ര​ങ്ങ​ൾ, 41 ഫെ​സി​ലി​റ്റി ഇ​ൻ​റ​ഗ്രേ​റ്റ​ഡ് കൗ​ൺ​സ​ലി​ങ് ആ​ൻ​ഡ് ടെ​സ്റ്റി​ങ് സെൻറ​റു​ക​ൾ, എ​ട്ട് ടാ​ർ​ഗ​റ്റ​ഡ് ഇ​ൻ​റ​ർ​വെ​ൻ​ഷ​ൻ പ്രോ​ജ​ക്ട് സു​ര​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ, ര​ണ്ടു​വീ​തം പു​ല​രി, ഉ​ഷ​സ് കേ​ന്ദ്ര​ങ്ങ​ൾ, മൂ​ന്ന് ഒ​പോ​യി​ഡ് സ​ബ്സ്റ്റി​റ്റ്യൂ​ഷ​ൻ തെ​റാ​പ്പി സെ​ന്‍റ​റു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഉ​ഷ​സ് കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളാ​യ പു​രു​ഷ​ന്മാ​ർ, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​മാ​ർ എ​ന്നി​വ​രി​ൽ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് വി​ല​യി​രു​ത്തു​ന്നു.

എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ എ​ച്ച്.​ഐ.​വി ബാ​ധ​യു​ടെ തോ​ത് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​റൈ​ൻ​ഡ്രൈ​വി​ലെ അ​ബ്ദു​ൽ​ക​ലാം മാ​ർ​ഗി​ൽ മെ​ഴു​കു​തി​രി​ക​ൾ തെ​ളി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടും. ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച അ​ങ്ക​മാ​ലി സി.​എ​സ്.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

രാ​വി​ലെ 10.30ന് ​കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി.​എം.​ഒ കെ. ​സ​ക്കീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ആ​ളു​ക​ൾ സ്വ​യം​പ​രി​ശോ​ധ​ന​ക്ക് മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World AIDS DayErnakulam News
News Summary - Friday is World AIDS Day-Ernakulam district in low risk
Next Story