വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsകൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പാലാരിവട്ടം പൊലീസ് പിടികൂടി. വെണ്ണല വിജയലക്ഷ്മി ആശുപത്രിക്കുസമീപം താമസിക്കുന്ന കണ്ണൂർ തലശ്ശേരി വേങ്ങാട് സ്വദേശി റിജുനാണ് (27) പിടിയിലായത്. വിദേശത്തേക്ക് ആളുകളെ ജോലിക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമാനുസൃത ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഡ്രീമർ പാഷനേറ്റ് ഫ്ലയിങ് ഫ്യൂച്ചർ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി.
പത്തനംതിട്ട തിരുവല്ല സ്വദേശിക്ക് പോളണ്ടിലേക്ക് വർക്ക് പെർമിറ്റ് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കിയശേഷം ജോലി നൽകാതെയും വാങ്ങിയ പണം മുഴുവനായി തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു തട്ടിപ്പ് കേസിലെ പ്രതി കൂടിയാണിയാൾ. ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

