ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsആലപ്പുഴ: ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. കൊല്ലക്കടവ് പാറാട്ട് വീട്ടിൽ സാം (66), ഭാര്യ അജിത (60), മകൾ റൈസ (37), റൈസയുടെ മകൾ ആൻപ്രിയ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 4.10ന് ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്ക് സമീപത്തെ ബൈപാസ് മേൽപാലത്തിലായിരുന്നു അപകടം. എതിർദിശയിൽനിന്ന് വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിൽനിന്ന് ഓയിൽ റോഡിലേക്ക് പരന്നു. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വെള്ളമൊഴിച്ച് വൃത്തിയാക്കി.അൽപനേരം ഗതാഗതതടസ്സവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

