Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക്; ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കും -മന്ത്രി പി. രാജീവ്

text_fields
bookmark_border
അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക്; ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കും   -മന്ത്രി പി. രാജീവ്
cancel

കൊ​ച്ചി: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ആ​ലു​വ, പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​ക​ളി​ലെ സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഡേ ​കെ​യ​ർ, ക്ര​ഷ് സം​വി​ധാ​ന​മൊ​രു​ക്കാ​ൻ സ​ര്‍ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്.

ആ​ലു​വ​യി​ൽ അ​ഞ്ചു വ​യ​സ്സു​കാ​രി കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ള്‍ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ല​ക്ട​റേ​റ്റി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ത​ന്നെ ഡേ ​കെ​യ​ർ ക്ര​മീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ക്ര​ഷ് ഒ​രു​ക്കും. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന് മാ​സ് ഡ്രൈ​വ് ന​ട​ത്തും. അ​തി​ഥി ആ​പ് സ​ജ്ജ​മാ​കു​ന്ന​തോ​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ വേ​ഗം കൈ​വ​രും.

കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​ക്ക്​ കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​യി​ൽ കൃ​ത്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​വും വ്യാ​പ​ന​വും ത​ട​യാ​ൻ പൊ​ലീ​സും എ​ക്സൈ​സും സം​യു​ക്ത​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്​ മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണം വ്യാ​പ​ക​മാ​ക്കും. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​ല്ലാം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും.

അ​ടു​ത്ത ദി​വ​സം ആ​ലു​വ​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്കും. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലു​ള്ള ആ​ലു​വ, പെ​രു​മ്പാ​വൂ​ർ മേ​ല​ക​ളി​ലെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ളെ ബ്ലാ​ക്ക് സ്പോ​ട്ടു​ക​ളാ​യി പ​രി​ഗ​ണി​ച്ച് പൊ​ലീ​സ് 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​കെ കു​റ്റ​വാ​ളി​ക​ളാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും അ​വ​രി​ൽ ചെ​റി​യൊ​രു വി​ഭാ​ഗ​മാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ആ​ലു​വ റൂ​റ​ൽ എ​സ്.​പി വി​വേ​ക് കു​മാ​ർ, ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, സ​ബ് ക​ല​ക്ട​ർ പി. ​വി​ഷ്ണു രാ​ജ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം.എൽ.എയുടെ കത്ത്

ആ​ലു​വ: അ​ഞ്ചു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി. വി​ചാ​ര​ണ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ സ്പെ​ഷ​ൽ പ്രൊ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണം. കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ ഇ​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ താ​മ​സി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ സ്ഥ​ലം വാ​ങ്ങി വീ​ട് നി​ർ​മി​ക്കാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യം സ​ർ​ക്കാ​ർ ന​ൽ​കി കു​ടും​ബ​ത്തോ​ട് നീ​തി പു​ല​ർ​ത്ത​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Day careinterstate workersMinister P. Rajiv
News Summary - For children of interstate workers; Day care and crush will be arranged-Minister P. Rajiv
Next Story