Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആതുരാശ്രമം ഹോസ്റ്റലിൽ...

ആതുരാശ്രമം ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ആറുപേർ ചികിത്സ തേടി

text_fields
bookmark_border
food poison
cancel

മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്നം ആ​തു​രാ​ശ്ര​മം വ​ർ​ക്കി​ങ് വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ആ​റു​പേ​ർ ചി​കി​ത്സ തേ​ടി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ലി​ലെ കാ​ന്‍റീ​ൻ ന​ഗ​ര​സ​ഭ അ​ട​പ്പി​ച്ചു. ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ആ​റു​പേ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റ​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ പ​നി​യും ഛർ​ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഹോ​സ്റ്റ​ലി​ലും അ​ടു​ക്ക​ള​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​നി അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​നാ​ണ് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ങ്കി​ലും പി​ന്നീ​ട് ഹോ​സ്റ്റ​ലി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി അ​ടു​ക്ക​ള അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം റി​പ്പോ​ർ​ട്ട് ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​മെ​ന്നും ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പ​റ​ഞ്ഞു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള എ​ൺ​പ​തോ​ളം പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി ജോ​ലി​ക്കും മ​റ്റും എ​ത്തി​യ​വ​രാ​ണ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന​ത്.

എ​ൺ​പ​തോ​ളം പേ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടും കു​റ​ച്ചു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​വ​ർ പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisonAthurashram hostel
News Summary - Food poisoning at Athurashram hostel; Six people sought treatment
Next Story