Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഫിഷറീസ് ഹാർബറിന്‍റെ...

ഫിഷറീസ് ഹാർബറിന്‍റെ സ്തംഭനാവസ്ഥ തുടരുന്നു; രണ്ടാംഘട്ട സമരം തുടങ്ങി

text_fields
bookmark_border
ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​ര​ഭാ​ഗ​മാ​യി  അ​സി. ട്രാ​ഫി​ക് മാ​നേ​ജ​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​ന്നു
cancel
camera_alt

ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​ര​ഭാ​ഗ​മാ​യി അ​സി. ട്രാ​ഫി​ക് മാ​നേ​ജ​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​ന്നു

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ ന​വീ​ക​ര​ണ​ജോ​ലി​ക​ളി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ച്ചു. ഹാ​ർ​ബ​റി​ലെ അ​സി. ട്രാ​ഫി​ക് മാ​നേ​ജ​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചാ​ണ് ര​ണ്ടാം​ഘ​ട്ട സ​മ​രം തു​ട​ങ്ങി​യ​ത്.

2021-22 കേ​ന്ദ്ര ബ​ജ​റ്റി​ൽ രാ​ജ്യ​ത്തെ അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ഒ​ന്ന് കൊ​ച്ചി​യാ​യി​രു​ന്നു.

140 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ അ​ത്യാ​ധു​നി​ക മ​ത്സ്യ​ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ക​യ​റ്റി​റ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മ കേ​ന്ദ്രം, താ​പ​നി​ല നി​യ​ന്ത്രി​ത ലേ​ല​കേ​ന്ദ്രം, പാ​ക്കി​ങ് യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ർ​ബ​റി​നെ ആ​ധു​നീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, പ​ണി തു​ട​ങ്ങി 50 ശ​ത​മാ​നം പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​ശേ​ഷം നി​ർ​മാ​ണം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി സ്തം​ഭ​നാ​വ​സ്ഥ തു​ട​ർ​ന്ന​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും ചേ​ർ​ന്ന് ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് സ​മ​രം തു​ട​ങ്ങി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ഴി​ഞ്ഞ​മാ​സം 13ന് ​ആ​ദ്യ​ഘ​ട്ട സ​മ​ര​ത്തി​ൽ പോ​ർ​ട്ട് ട്ര​സ്റ്റ് ഉ​പ​രോ​ധി​ച്ച​ത്. ഈ ​സ​മ​ര​ത്തി​നു​ശേ​ഷ​വും പോ​ർ​ട്ട് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളി​ല്ലാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദ്യ​ഘ​ട്ട സ​മ​ര​ത്തി​ന്​ ഒ​രു​മാ​സം തി​ക​ഞ്ഞ ബു​ധ​നാ​ഴ്ച ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ച​ത്.

അ​സി. ട്രാ​ഫി​ക് മാ​നേ​ജ​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​ന്ന​തി​നി​ടെ പോ​ർ​ട്ട് അ​ധി​കൃ​ത​ർ സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ ച​ർ​ച്ച​ക്ക് വി​ളി​ച്ചു. എ​ന്നാ​ൽ, പോ​ർ​ട്ട് ചെ​യ​ർ​മാ​ന് പ​ക​രം ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ച​ർ​ച്ച​ക്ക് വ​ന്ന​തോ​ടെ നേ​താ​ക്ക​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ഇ​തി​ന്​ മു​മ്പ്​ ര​ണ്ടു​ത​വ​ണ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ബ​ഹി​ഷ്ക​ര​ണം.

സ​മ​ര​ത്തി​ൽ, സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എം. റി​യാ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഷാ​ദ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജാ​ക്സ​ൻ പൊ​ള്ള​യി​ൽ, സി.​എ​സ്. യൂ​സ​ഫ്, ഇ​സ്ഹാ​ഖ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹാ​ർ​ബ​റി​ലെ വാ​ർ​ഫി​ന്‍റെ പ​കു​തി​ഭാ​ഗ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​ശേ​ഷം ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​തെ ക​രാ​ർ ക​മ്പ​നി​യും പോ​ർ​ട്ട് അ​തോ​റി​റ്റി​യും പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

സമരത്തിനിടെ തൊഴിലാളി സ്വയം പെട്രോളൊഴിച്ചു

മ​ട്ടാ​ഞ്ചേ​രി: ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ ന​വീ​ക​ര​ണ സ്തം​ഭ​നാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന എ.​ടി.​എം ഓ​ഫി​സ് ഉ​പ​രോ​ധ​ത്തി​നി​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ക്കാ​ൻ തൊ​ഴി​ലാ​ളി​യു​ടെ ശ്ര​മം. സ​മ​ര​ത്തി​നി​ടെ തൊ​ഴി​ലാ​ളി​യാ​യ മ​നാ​ഫാ​ണ് അ​പ്ര​തീ​ക്ഷി​ത ശ്ര​മം ന​ട​ത്തി​യ​ത്. ഹാ​ർ​ബ​ർ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും ഇ​തേ തു​ട​ർ​ന്ന് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഈ ​അ​വ​സ്ഥ​യി​ൽ മ​നം നൊ​ന്താ​ണ് മ​നാ​ഫ് സ്വ​യം പെ​ട്രോ​ൾ ഒ​ഴി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeMattancheryFisheries harbor
News Summary - Fisheries harbor; The second phase of the strike began
Next Story