ഒന്നാമതായി കുമ്മനോട് ഗവ. യു.പി സ്കൂൾ
text_fieldsകുമ്മനോട് ഗവ. യു.പി സ്കൂൾ
പട്ടിമറ്റം: പുതിയ അധ്യയനവർഷം കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകി കുമ്മനോട് സ്കൂൾ ഉപജില്ലയിൽ ഒന്നാമതായി. 78 കുട്ടികളാണ് ഈ അധ്യയനവർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയനവർഷം സ്കൂളിൽ നടത്തിയ നിരവധി അക്കാദമിക് ഇടപെടലുകളാണ് കുട്ടികളുടെ പ്രവേശനത്തിന് കാരണമായതെന്ന് ഹെഡ്മിസ്ട്രസ് കെ.എം. മേരി പറഞ്ഞു.
ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും കുമ്മനോട്ടിൽ ആണ്. സമൂഹം നൽകുന്ന മികച്ച പിന്തുണയാണ് ഈ മികവുകൾക്കെല്ലാം അടിസ്ഥാനമെന്ന് പ്രധാനാധ്യാപിക കെ.എം. മേരി, പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ്, എസ്.സി ചെയർമാൻ ഷാഹുൽ ഹമീദ്, മാതൃസംഘം അധ്യക്ഷ പ്രീതാമോഹൻ, സീനിയർ അസിസ്റ്റന്റ് ടി.നജീല, സ്റ്റാഫ് സെക്രട്ടറി ആർ.മഞ്ജു എന്നിവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

