Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാൻസ്ഫോർമറിൽ തീപിടിത്തം

text_fields
bookmark_border
കൂടുതൽ ലോഡ് വന്നതാണ് ട്രാൻസ്ഫോർമർ കത്താൻ കാരണമെന്ന് കെ.എസ്.ഇ.ബി
ട്രാൻസ്ഫോർമറിൽ തീപിടിത്തം
cancel
camera_alt

കാ​ക്ക​നാ​ട് കു​ഴി​ക്കാ​ട്ടു​മൂ​ല ജ​ങ്ഷ​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

കാക്കനാട്: ഐ.എം.ജി ഇൻഫോപാർക്ക് റോഡിൽ കുഴിക്കാട്ടുമൂല പള്ളിക്കുസമിപം ട്രാൻസ്ഫോർമറിന് തീപിടിച്ചു. തിരക്കേറിയ റോഡിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച 160 കെവി ട്രാൻസ്ഫോർമറിൽനിന്നുള്ള തീയും പുകയും പത്തു മീറ്ററോളം ഉയരത്തിൽ പടർന്നു.

ശേഷിയെക്കാൾ കൂടുതൽ ലോഡ് വന്നതാണ് ട്രാൻസ്ഫോർമർ കത്താൻ കാരണമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. 160 കെ.വി യിൽനിന്ന് 260 കെ.വിയിലേക്ക് ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതാണ് കത്താൻ കാരണമത്രെ. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിൽ ടെക്കികൾക്ക് അവധിയായതിനാൽ വാഹനത്തിരക്കുണ്ടായിരുന്നില്ല. ഫയർഫോഴ്സും കെ.എസ്. ഇ.ബിയും ചേർന്ന് തീ കെടുത്തിയെങ്കിലും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ രാത്രിവൈകിയും കഴിഞ്ഞിട്ടില്ല.

കുസുമഗിരി, നിലംപതിഞ്ഞി, കുഴിക്കാട്ടുമൂല മേഖലകളിലെ അഞ്ഞൂറിലധികം വീടുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും ഇരുട്ടിലായി. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും ജനത്തിന് ഭാരമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire in transformer
Next Story