Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഒടുവിൽ കെ.എസ്.ആർ.ടി.സി...

ഒടുവിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് ശാപമോക്ഷമാകുന്നു

text_fields
bookmark_border
ksrtc stand
cancel
camera_alt

കാ​രി​ക്കാ​മു​റി​യി​ൽ പു​തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ്​ നി​ർ​മി​ക്കു​ന്ന സ്ഥ​ല​ം മ​ന്ത്രി

പി. ​രാ​ജീ​വ്, ഹൈ​ബി ഈ​ഡ​ൻ എം.​പി, ടി.​ജെ. വി​നോ​ദ്​ എം.​എ​ൽ.​എ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വൈ​റ്റി​ല മോ​ഡ​ൽ മൊ​ബി​ലി​റ്റി ഹ​ബ്​ നി​ർ​മാ​ണം അ​ടു​ത്ത മാ​സം ആ​ദ്യ​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ച ശേ​ഷം ക​ല​ക്ട​റു​ടെ ക്യാ​മ്പ് ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ചി​ല പ്രാ​യോ​ഗി​ക ത​ട​സ്സ​ങ്ങ​ൾ മൂ​ല​മാ​ണ്​ ന​വീ​ക​ര​ണം നീ​ണ്ടു​പോ​യ​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന്റെ നി​ർ​ദ്ദി​ഷ്ട സ്ഥ​ലം വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ്​ സൊ​സൈ​റ്റി​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശ​മി​ല്ലാ​തെ കൈ​വ​ശാ​വ​കാ​ശ​ത്തോ​ടെ ന​ൽ​കും. ഫു​ട്പാ​ത്ത് ഭൂ​മി കെ.​എ​സ്.​ആ​ർ.​ടി.​സി വി​ട്ടു ന​ൽ​കും. ബു​ധ​നാ​ഴ്ച (ജ​നു​വ​രി 17) കെ.​എ​സ്.​ആ​ർ.​ടി.​സി മൊ​ബി​ലി​റ്റി ഹ​ബി​ന് സ്ഥ​ലം കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഡി.​പി.​ആ​ർ ത​യാ​റാ​ക്കും.

തു​ട​ർ​ന്ന് ഈ ​മാ​സം 29ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ എം.​ഒ.​യു ഒ​പ്പി​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​രി​ക്കാ​മു​റി​യി​ലെ ഭൂ​മി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കും സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും ക​യ​റാ​ൻ ക​ഴി​യു​ന്ന മൊ​ബി​ലി​റ്റി ഹ​ബി​ന്റെ അ​തേ മാ​തൃ​ക​യി​ലു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

സ്മാ​ർ​ട്ട് സി​റ്റി ബോ​ർ​ഡി​ന്‍റെ 12 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പു​തി​യ സ്റ്റാ​ൻ​ഡി​ൽ ബ​സ് ഷെ​ൽ​ട്ട​ർ, യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് കാ​ത്തി​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ടോ​യ്ല​റ്റ് തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ന് കെ.​എ​സ്.​ആ​ർ.​ടി.​സി.​യു​ടെ​യും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും ര​ണ്ട് ഹ​ബു​ക​ൾ സ്വ​ന്ത​മാ​കും.

ക​രി​ക്കാ​മു​റി​യി​ലെ സ്ഥ​ല​ത്ത് ഹ​ബ്​ വ​രു​മ്പോ​ൾ അ​തി​നോ​ടു ചേ​ർ​ന്നു​ത​ന്നെ​യാ​ണ് സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നും എ​റ​ണാ​കു​ളം സൗ​ത്ത് മെ​ട്രോ സ്റ്റേ​ഷ​നു​മെ​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ഹൈ​ബി ഈ​ഡ​ൻ എം.​പി, ടി. ​ജെ. വി​നോ​ദ് എം.​എ​ൽ.​എ., കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ. എം. ​അ​നി​ൽ​കു​മാ​ർ, ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ജി​ല്ലാ വി​ക​സ​ന ക​മീ​ഷ​ണ​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ർ, സ്മാ​ർ​ട്ട് സി​റ്റി സി.​ഇ.​ഒ. ഷാ​ജി വി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenovationErnakulam NewsKSRTC stand
News Summary - Finally the KSRTC stand is getting renovated
Next Story