കോവിഡ് ബാധിതർക്ക് കൊച്ചിയില്‍ ഫീല്‍ഡ് ആശുപത്രി
text_fieldsആസ്റ്റര്‍-ജിയോജിത്ത് കോവിഡ് ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഹൈബി ഈഡന്‍ എം.പി ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നു
കൊച്ചി: കോവിഡ് ബാധിതർക്കുള്ള കിടക്കകളുടെ ആവശ്യം ദിേനന വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അമ്പലമുകളില്‍ ബി.പി.സി.എലിെൻറ ഉടമസ്ഥതയിെല കെട്ടിടത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി 100 കിടക്കയുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി.
ആദ്യം 50 കിടക്കയുള്ള ആസ്റ്റര്‍ ജിയോജിത്ത് കോവിഡ് ഫീല്‍ഡ് ആശുപത്രിയുടെ നടത്തിപ്പിന് ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷെൻറ ആഗോള സി.എസ്.ആര്‍ വിഭാഗമായ ആസ്റ്റര്‍ വളൻറിയേഴ്‌സ് ജിയോജിത്ത് ഫൗണ്ടേഷനുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചു. 75 ലക്ഷം രൂപയാണ് ജിയോജിത്ത് ഫൗണ്ടേഷന്‍ ഇതിന് നല്‍കിയത്.
ആശുപത്രിയില്‍ ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഒരുക്കുന്നതും ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനവും പരിശീലനവും നടത്തുന്നതും ആസ്റ്റര്‍ മെഡ്‌സിറ്റിയാണ്.
ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു. കലക്ടര്‍ എസ്. സുഹാസ്, ജിയോജിത്ത് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി സി.ജെ. ജോര്‍ജ്, ആസ്റ്റര്‍ മെഡ്‌സിറ്റി സി.ഒ.ഒ അമ്പിളി വിജയരാഘവന്‍, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ പ്രതിനിധി ലത്തീഫ് കാസിം എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ ബുധനാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

