കോവിഡ് ഭീതി; വിമാന ടിക്കറ്റ് റദ്ദാക്കൽ കൂടുന്നു
text_fieldsനെടുമ്പാശ്ശേരി: കോവിഡ് ഭീതിയെത്തുടർന്ന് വിമാന യാത്രാ ടിക്കറ്റുകളുടെ റദ്ദാക്കൽ കൂടുന്നു. ഇത് മുൻകൂട്ടിക്കണ്ട് പല വിമാനക്കമ്പനികളും ആകെയുള്ള സീറ്റുകളുടെ 20 ശതമാനം വരെ ബുക്കിങ് കൂടുതലായെടുക്കുന്നുണ്ട്. അതിനാൽ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ടിക്കറ്റുകൾ വീണ്ടും ഉറപ്പാക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു.
ടിക്കറ്റുകൾ റദ്ദാക്കപ്പെടുന്നത് ഹോട്ടൽ വ്യവസായത്തെയും ബാധിക്കും. ടൂറിസ്റ്റുകൾക്കായി പല ഹോട്ടലുകളും നിരക്കുകുറച്ച് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. വിമാനക്കമ്പനികളിൽ പലതും ഘട്ടംഘട്ടമായി സർവിസുകളുടെ എണ്ണം കൂട്ടിക്കൊണ്ടുവരുന്ന സമയത്താണ് വീണ്ടും കോവിഡ് ആശങ്ക. യാത്രക്കാർ കുറഞ്ഞാൽ സർവിസുകൾ കുറക്കാനും സാധ്യതയുണ്ട്.

