Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവ്യാജ ഡോക്ടർ

വ്യാജ ഡോക്ടർ അറസ്റ്റിൽ

text_fields
bookmark_border
വ്യാജ ഡോക്ടർ അറസ്റ്റിൽ
cancel
camera_alt

ദി​പ​ൻ​ക​ർ

മൊ​ണ്ഡാ​ൽ

കൊ​ച്ചി: തേ​വ​ര മ​ട്ട​മ്മ​ൽ പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി ഡോ​ക്ട​ർ ച​മ​ഞ്ഞ് വ്യാ​ജ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ സു​ബ​ർ​നാ​പു​ർ സ്വ​ദേ​ശി ദി​പ​ൻ​ക​ർ മൊ​ണ്ഡാ​ലി​നെ (38) സൗ​ത്ത് സി.​ഐ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം തേ​വ​ര ച​ക്കാ​ല​പ​റ​മ്പി​ൽ എ​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ ഒ​രാ​ൾ അ​ന​ധി​കൃ​ത​മാ​യി ക്ലി​നി​ക്ക് തു​റ​ന്ന് ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

പൈ​ൽ​സ് ക്ലി​നി​ക്ക് എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച് അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി യാ​തൊ​രു വി​ധ ലൈ​സ​ൻ​സോ സ​ർ​ട്ടി​ഫി​ക്ക​റ്റോ കൈ​വ​ശ​മി​ല്ലാ​തെ അ​ന​ധി​കൃ​ത ചി​കി​ത്സ ന​ട​ത്തി വ​രു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സ് റെ​യ്ഡി​ൽ പൈ​ൽ​സി​ന് ചി​കി​ത്സ ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന്​ ടെ​ലി മെ​ഡി​സി​ൻ ക​ൺ​സ​ൾ​ട്ടി​ങ് മു​ഖേ​ന​യാ​ണ് ക്ലി​നി​ക്ക് ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് മൊ​ഴി ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സൗ​ത്ത് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം. ​എ​സ്. ഫൈ​സ​ൽ, എ​സ്.​ഐ​മാ​രാ​യ ജെ. ​അ​ജേ​ഷ്, പി.​എ​സ്. ബാ​ബു, സി. ​ശ​ര​ത്, ജോ​മോ​ൻ ജോ​സ​ഫ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​ഹ​രീ​ഷ്, സ​ലീ​ഷ് വാ​സു, ജ്യോ​തി ജോ​ർ​ജ്, എ​സ്. ബീ​ന എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake doctorarrested
News Summary - Fake doctor arrested
Next Story