Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right'മൂവരും' നിശ്ചലമായ ആ...

'മൂവരും' നിശ്ചലമായ ആ ഏഴുമണിക്കൂർ; നേര​േത്ത കിടന്നുറങ്ങി മലയാളികൾ

text_fields
bookmark_border
മൂവരും നിശ്ചലമായ ആ ഏഴുമണിക്കൂർ;  നേര​േത്ത കിടന്നുറങ്ങി മലയാളികൾ
cancel

കൊ​ച്ചി: ചി​ല​ർ ഫോ​ൺ ഫ്ലൈ​റ്റ്മോ​ഡി​ലേ​ക്കി​ടു​ന്നു, മ​റ്റു ചി​ല​ർ ​േഡ​റ്റ ക​ണ​ക്​​ഷ​ൻ ഓ​ഫ് ചെ​യ്ത് വീ​ണ്ടും ഓ​ണാ​ക്കു​ന്നു, ചി​ല​ർ ഫോ​ൺ റീ​സ്​​റ്റാ​ർ​ട്ടും സ്വി​ച്ചോ​ഫും മാ​റി മാ​റി ചെ​യ്യു​ന്നു, ഒ​രു​കൂ​ട്ട​ർ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​വി​നെ ശ​പി​ക്കു​ന്നു, അ​പൂ​ർ​വം ചി​ല​ർ സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രെ വി​ളി​ച്ച് കാ​ര്യം പ​റ​യു​ന്നു, ഇ​തൊ​ന്നും ചെ​യ്തി​ട്ടും തൃ​പ്തി​യാ​വാ​തെ കു​റ​ച്ചാ​ളു​ക​ൾ വാ​ട്​​സ്​​​ആ​പ്പ് അ​ൺ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്ത് വീ​ണ്ടും ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യു​ന്നു...

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.15 മു​ത​ൽ നാ​ടെ​ങ്ങും അ​ര​ങ്ങേ​റി​യ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ചി​ല​താ​ണി​ത്. ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളി​ൽ ഫേ​സ്ബു​ക്ക്​, വാ​ട്​​സ്​​​ആ​പ്പ്, ഇ​ൻ​സ്​​റ്റ​ഗ്രാം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ പ​ണി​മു​ട​ക്കി​യ​തോ​ടെ സം​ഗ​തി​യെ​ന്തെ​ന്ന​റി​യാ​തെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ ഫോ​ണു​മാ​യി യു​ദ്ധ​ത്തി​ലാ​യി​രു​ന്നു.

ഫോ​ണിെൻറ​യോ നെ​റ്റ്​​വ​ർ​ക്കിെൻറ​യോ ത​ക​രാ​റാ​യി​രി​ക്കുെ​മ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു റീ ​സ്​​റ്റാ​ർ​ട്ടി​ങ്, ഫ്ലൈ​റ്റ്മോ​ഡ് തു​ട​ങ്ങി​യ സൂ​ത്ര​പ്പ​ണി​ക​ളി​ൽ പ​ല​രും ഏ​ർ​പ്പെ​ട്ട​ത്. എ​ന്തു​ചെ​യ്തി​ട്ടും ഒ​രു​ര​ക്ഷ​യു​മി​ല്ലെ​ന്ന്​ ക​ണ്ട​പ്പോ​ൾ അ​ടു​ത്തു​ള്ള​വ​രി​ലേ​ക്ക്​ എ​ത്തി​നോ​ക്കി അ​വ​രും തു​ല്യ ദുഃ​ഖി​ത​രാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ഴാ​ണ് പ​ല​ർ​ക്കും ശ്വാ​സം നേ​രെ വീ​ണ​ത്. ആ​ശ​യ​വി​നി​മ​യോ​പാ​ധി​ക​ളി​ലെ വ​മ്പ​ന്മാ​രാ​യ മൂ​ന്നു​പേ​രും അ​ടി​തെ​റ്റി വീ​ണ​പ്പോ​ൾ ട്വി​റ്റ​റും ടെ​ല​ഗ്രാ​മും താ​ൽ​ക്കാ​ലി​ക നാ​യ​ക​ന്മാ​രാ​യി ഞെ​ളി​ഞ്ഞു​നി​ന്നു. ഫേ​സ്ബു​ക്കി​നു​പോ​ലും കോ​ടി​ക്ക​ണ​ക്കി​നു​ള്ള ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷ​മാ​പ​ണം ന​ട​ത്താ​നും ട്വി​റ്റ​റി​ൽ വ​രേ​ണ്ടി​വ​ന്നു. യൂ​ട്യൂ​ബും ഒ.​ടി.​ടി പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി​രു​ന്നു മ​റ്റൊ​രാ​ശ്വാ​സം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ട്രോ​ളു​ക​ൾ പോ​സ്​​റ്റ്​ ചെ​യ്യാ​ൻ ഫേ​സ്ബു​ക്ക്​ തു​റ​ന്ന​പ്പോ​ഴാ​ണ് പ​ല ട്രോ​ള​ൻ​മാ​രും ഫേ​സ്ബു​ക്കും ഇ​ല്ല​ല്ലോ എ​ന്നോ​ർ​ത്ത​ത്.

ഇ​ന്ത്യ​യി​ൽ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ദ്യ​മാ​യി നേ​ര​േ​ത്ത ഉ​റ​ങ്ങി​യെ​ന്നും ന​ന്നാ​യി ഉ​റ​ങ്ങി​യെ​ന്നും വ​ല്ലാ​ത്തൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നു​മെ​ല്ലാം പ​ല​രും പ്ര​തി​ക​രി​ച്ചു. ഫോ​ണി​ൽ കു​ത്തി രാ​ത്രി വൈ​കി ഉ​റ​ങ്ങു​ന്ന​വ​രാ​ണ് ഒ​ന്നും ചെ​യ്യാ​നി​ല്ലാ​തെ നേ​ര​േ​ത്ത ഉ​റ​ങ്ങി​യ​ത്. രാ​വി​ലെ മു​ത​ൽ ട്രോ​ളു​ക​ളു​ടെ ബ​ഹ​ള​മാ​യി​രു​ന്നു. ഫോ​ണിെൻറ പ്ര​ശ്ന​മെ​ന്നു ക​രു​തി ഫ്ലൈ​റ്റ്മോ​ഡ് മാ​റ്റി​യും മ​റി​ച്ചും ഇ​ടു​ന്ന​വ​രെ ക​ണ്ട് ചി​രി​യ​ട​ക്കാ​നാ​വാ​ത്ത ഫേ​സ്ബു​ക്ക്​ മു​ത​ലാ​ളി സു​ക്ക​ർ​ബ​ർ​ഗും അ​സാ​ധാ​ര​ണ​മാ​യി നേ​ര​േ​ത്ത കി​ട​ന്നു​റ​ങ്ങി​യ ഫോ​ണു​ട​മ​യെ ക​ണ്ട് മേ​രാ മു​ത​ലാ​ളി മ​ർ​ഗ​യ എ​ന്നു പ​റ​ഞ്ഞ് ക​ര​യു​ന്ന ഫോ​ണു​മെ​ല്ലാം ട്രോ​ളു​ക​ളി​ൽ നി​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InstagramFacebookwhatsapp
News Summary - Facebook, Instagram, WhatsApp Were Down
Next Story