കൊച്ചി താലൂക്കിൽ ഹാജർ രേഖപ്പെടുത്താൻ ഇന്നുമുതൽ ഫെയ്സ് ആപ്പ്
text_fieldsഫോർട്ട്കൊച്ചി: ഭരണ നവീകരണ ഭാഗമായി ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് ഫെയ്സ് ആപ്പ് സംവിധാനവുമായി കൊച്ചി താലൂക്ക്. സംവിധാനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാരുടെ കൃത്യനിഷ്ഠത ഉറപ്പ് വരുത്തുന്നതിനായി ആധാർ അധിഷ്ഠിത സ്പാർക്ക് ബന്ധിത പഞ്ചിങ് സമ്പ്രദായം സ്ഥാപിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ ഈ സമ്പ്രദായം നടപ്പാക്കുന്ന ആദ്യത്തെ താലൂക്കാണ് കൊച്ചി.
ജീവനക്കാർ ഹാജരാകുമ്പോൾ ഓഫിസിന് 50 മീറ്റർ ചുറ്റളവിൽ നിന്ന് മൊബൈൽ ആപ്പ് ഉപയോഗിച്ച് മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്തണം. തിരിച്ച് ഓഫിസിൽ നിന്ന് പോകുമ്പോഴും ഇത് പോലെ ചെയ്യണം. ഈ വിധം ചെയ്തില്ലെങ്കിൽ ഹാജർ നഷ്ടപ്പെടും. ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്നവർ സ്ഥലത്ത് നിന്ന് മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്തണം.
ഫീൽഡിൽ എന്ന് പറഞ്ഞ് മറ്റെവിടെയെങ്കിലും പോകുകയോ വീട്ടിലിരിക്കുകയോ ചെയ്യുന്നത് ഈ സംവിധാനം നടപ്പാക്കുന്നതോടെ ഇല്ലാതാകുമെന്നതാണ് പ്രത്യേകത. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ആപ്പ് ജീവനക്കാർ ഡൗൺലോഡ് ചെയ്യണം. ജീവനക്കാർക്ക് പ്രത്യേക ഐ.ഡി നൽകുന്നതിനാൽ മറ്റ് മൊബൈൽ ഫോണിൽ നിന്നും ഹാജർ രേഖപ്പെടുത്താൻ കഴിയും. കലക്ടറേറ്റിൽ നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

