Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകുവൈത്തിൽ കുടുങ്ങിയ...

കുവൈത്തിൽ കുടുങ്ങിയ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന

text_fields
bookmark_border
കുവൈത്തിൽ കുടുങ്ങിയ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന
cancel
camera_alt

പി.​ഡി.​പി പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ലി​ല്‍

കു​വൈ​ത്തി​ല്‍നി​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച മേ​രി​യെ ഭാ​ര​വാ​ഹി​ക​ള്‍

സ​ന്ദ​ര്‍ശി​ക്കു​ന്നു

ആ​ലു​വ: വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തി ഒ​ന്ന​ര വ​ര്‍ഷ​ത്തി​നു​ശേ​ഷം രോ​ഗ​ബാ​ധി​ത​യാ​യ കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രി​യെ നാ​ട്ടി​ലെ​ത്തി​ച്ച് പ്ര​വാ​സി സം​ഘ​ട​ന​യാ​യ പി.​സി.​എ​ഫ്. മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​വ​ർ. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​ട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. മ​തി​യാ​യ ചി​കി​ത്സ​യോ ഭ​ക്ഷ​ണ​മോ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ മേ​രി ഇ​ന്ത്യ​ന്‍ എം​ബ​സി​​യെ​യും മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​നു​കൂ​ല​മാ​യ സ​മീ​പ​നം ല​ഭ്യ​മാ​യി​ല്ല.

വി​വ​ര​മ​റി​ഞ്ഞ മേ​രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പി.​ഡി.​പി ജി​ല്ല സെ​ക്ര​ട്ട​റി ജ​മാ​ല്‍ കു​ഞ്ഞു​ണ്ണി​ക്ക​ര​യെ ബ​ന്ധ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് മു​ന്‍ പി.​സി.​എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​നീ​ഫ നെ​ടും​തോ​ട് കു​വൈ​ത്ത്​ പി.​സി.​എ​ഫ് നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഹീം ആ​രി​ക്കാ​ടി​യെ ബ​ന്ധ​പ്പെ​ട്ട് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി. ജോ​ലി ചെ​യ്തി​രു​ന്ന വീ​ട്ടു​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മ്യ​ത​യി​ല്‍ പ​രി​ഹ​രി​ക്കു​ക​യും കു​വൈ​ത്ത്​ പി.​സി.​എ​ഫി​ന്റെ ചെ​ല​വി​ല്‍ മേ​രി​യെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 18ന് ​കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ മേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​സ്ക​ലേ​റ്റ​റി​ല്‍ കാ​ല്‍തെ​ന്നി മ​റി​ഞ്ഞ് വീ​ഴു​ക​യും ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ് ശസ്​ത്രക്രിയ വി​ധേ​യ​മാ​വു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് മ​ട​ങ്ങി​യ മേ​രി​യെ പി.​ഡി.​പി ജി​ല്ല സെ​ക്ര​ട്ട​റി ജ​മാ​ല്‍ കു​ഞ്ഞു​ണ്ണി​ക്ക​ര, ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി ഹ​നീ​ഫ നെ​ടും​തോ​ട്, പി.​സി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി അം​ഗം സാ​ദി​ഖ് പു​റ​യാ​ര്‍, ടി.​പി.​ആ​ന്റ​ണി, കൊ​ച്ചി നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പി.​ബി. സ​ലാം, സി.​കെ. ആ​ഷി​ഖ് , എം.​എ. ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ വീ​ട്ടി​ല്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman stuck in Kuwaitreturn aluva
News Summary - expatriate organization brought the woman stuck in Kuwait home
Next Story