Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവികസന കരുത്തേകാന്‍...

വികസന കരുത്തേകാന്‍ എറണാകുളം ജില്ലക്ക്​ സ്വന്തം മന്ത്രി

text_fields
bookmark_border
വികസന കരുത്തേകാന്‍ എറണാകുളം ജില്ലക്ക്​ സ്വന്തം മന്ത്രി
cancel

കൊച്ചി: അഞ്ചുവർഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തി​െൻറ വാണിജ്യതലസ്ഥാനത്തിന്​ സ്വന്തം മന്ത്രിയെ കിട്ടുകയാണ്​ പി. രാജീവിലൂടെ. യു.ഡി.എഫ്​ സർക്കാറിൽ​ വി.കെ. ഇബ്രാഹീംകുഞ്ഞും അനൂപ്​ ജേക്കബും മന്ത്രിസഭയിൽ ജില്ലയുടെ പ്രാതിനിധ്യമായിരുന്നു. ഇബ്രാഹീംകുഞ്ഞി​െൻറ തട്ടകമായ കളമശ്ശേരി ഇടതുപക്ഷം പിടിച്ചെടുത്തപ്പോഴും മണ്ഡലത്തിന്​ വീണ്ടും മന്ത്രിസ്ഥാനമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്​.

കോവിഡ് വെല്ലുവിളിയില്‍ ജില്ലയിലെ സാമ്പത്തികമേഖലയാകെ പകച്ചുനില്‍ക്കു​േമ്പാൾ പുതിയ ദിശാബോധം നല്‍കാൻ പി. രാജീവിന്​ കഴിയും. സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തി​െൻറ ഗണ്യമായ പങ്ക് നൽകുന്ന ജില്ലക്ക്​ പ്രതീക്ഷകൾ ഏറെ. മുപ്പതിനായിരത്തോളം ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്​. പ്രത്യക്ഷമായി മൂന്നുലക്ഷവും പരോക്ഷമായി അത്രതന്നെയും പേർ ജോലി ചെയ്യുന്ന ഈ മേഖലയുടെ കരുത്തുറ്റ വളര്‍ച്ചക്ക്​ ജില്ലയുടെ സ്വന്തം മന്ത്രിക്ക് കൂടുതല്‍ ചെയ്യാന്‍ കഴിയും. വ്യവസായരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സ്​ നിര്‍മാണം പുരോഗമിക്കുകയാണ്.

ആയിരക്കണക്കിന് അനുബന്ധ വ്യവസായങ്ങള്‍ക്കുകൂടി തഴച്ചുവളരാന്‍ അവസരമൊരുക്കുന്ന പദ്ധതിക്കും ഇനി വേഗം കൂടും. ദേശീയതലത്തില്‍തന്നെ ശ്രദ്ധപിടിച്ചുപറ്റിയ സ്​റ്റാര്‍ട്ടപ് തരംഗത്തി​െൻറ ആരംഭവും കൊച്ചിയില്‍നിന്നായിരുന്നു. നൂറിനടുത്ത് യൂനിറ്റുകളാണ് ജില്ലയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. കേരള ടൂറിസത്തി​െൻറ പ്രധാന ഹബാണ് കൊച്ചി. ടൂറിസം സര്‍ക്യൂട്ടില്‍ പ്രധാന പങ്ക് വഹിക്കുന്ന നഗരത്തിനായി ഭാവനപൂര്‍ണമായ പദ്ധതികൾ ആവിഷ്‌കരിക്കപ്പെടും.

മാലിന്യനിര്‍മാര്‍ജന, സംസ്‌കരണ മേഖലയിലെ പോരായ്​മകളും കുടിവെള്ളംപോലുള്ള അപര്യാപ്തകളും പരിഹരിക്കാനും യുവജനങ്ങളുടെ പ്രതീക്ഷകളെ സഫലമാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും ജില്ലയെ അടുത്തറിയാവുന്ന പി. രാജീവിന്​ കഴിയും.

2016 ലെ മികച്ച പാർലമെൻറ്​ അംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം നേടി

കൊച്ചി: രാജ്യസഭാംഗമായ കാലയളവിൽ ചെയർമാൻ പാനലിൽ അംഗം, അഡ്വൈസറി കമ്മിറ്റി, പെറ്റീഷൻസ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി, ഇൻഫർമേഷൻ കമ്മിറ്റി, ഇൻഷുറൻസ് ബില്ല് സെലക്ട് കമ്മിറ്റി എന്നിവയിലെല്ലാം പ്രവർത്തിച്ച പരിചയം രാജീവിന്​ തുണയാകും. 2016 ലെ മികച്ച പാർലമെൻറ്​ അംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം, എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ ശുചി അറ്റ് സ്കൂൾ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവവികസന പുരസ്കാരം, 2014 ലെ പി.കെ. വാസുദേവൻ നായർ സ്മാരക പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തി.

രാജ്യസഭചരിത്രത്തിൽ ആദ്യമായി ഇൻറർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമഭേദഗതി റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് പി. രാജീവാണ്. രാജ്യസഭ ചട്ടം 93 (2) പ്രകാരം റിപ്പോർട്ട് സെലക്ട് കമ്മിറ്റി പുനഃപരിശോധിക്കുന്നതിന്​ പ്രമേയം അവതരിപ്പിച്ചു. ഐ.ടി നിയമത്തിലെ 66 (എ) റദ്ദാക്കാനുള്ള പ്രമേയം അവതരിപ്പിച്ചു.

എം.പി ഫണ്ട് ഉപയോഗിച്ച് ആലുവ ജില്ല ആശുപത്രിയിൽ പൊതുമേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 യന്ത്രങ്ങളോടെ ആരംഭിച്ചത്​ ജില്ലക്ക്​ മുതൽക്കൂട്ടായി. ഇവിടെ ഡയാലിസിസ് സൗജന്യമാണ്.

50,000 ഡയാലിസിസ്​ ഇവിടെ പൂർത്തിയായി. എറണാകുളം ജനറൽ ആശുപത്രിയിൽ 1500 രൂപക്ക്​ എം.ആർ.ഐ സ്കാൻ സാധ്യമാക്കാനും കഴിഞ്ഞു. ഇവിടെ സൗജന്യഭക്ഷണം നൽകാൻ ഡയറ്ററി കിച്ചൻ സ്ഥാപിച്ചു.

സി.പി.എം ജില്ല സെക്രട്ടറിയായ കാലയളവിൽ നടപ്പാക്കിയ ജൈവ പച്ചക്കറികൃഷി, കനിവ് ഭവനപദ്ധതി, കനിവ് പാലിയേറ്റിവ് കെയർ സ്ഥാപനം, കനിവ് ആക്​ഷൻ ഫോഴ്സ് എന്നിവ വേറിട്ടതായി.

'കിളിക്കൂട്ടി'ലേക്ക് അഭിനന്ദനപ്രവാഹം

കളമ​​ശ്ശേരി: രണ്ടാം പിണറായി മന്ത്രിസഭയിൽ കളമശ്ശേരിയിൽനിന്നുള്ള എം.എൽ.എ പി. രാജീവിനെ മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വാർത്ത വന്നതോടെ കൊച്ചി സർവകലാശാലക്ക് സമീപം തിരുനിലത്ത് റോഡിലെ കിളിക്കൂട് വീട്ടിലേക്ക് അഭിനന്ദനപ്രവാഹം. എല്ലാവരോടും സന്തോഷം പങ്കിട്ട് ഒപ്പംചേരുകയാണ് പി. രാജീവി​െൻറ ഭാര്യ കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്​റ്റഡീസ് ഡയറക്ടർ ഡോ. എ. വാണി കേസരിയും മക്കളായ ഹൃദ്യയും ഹരിതയും. രാജീവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ വിവരം ഓൺലൈൻ ക്ലാസെടുത്തുകൊണ്ടിരിക്കെയാണ് അറിഞ്ഞതെന്ന് വാണി കേസരി പറഞ്ഞു. മന്ത്രി ആകുമെന്ന കാര്യത്തിലടക്കം വീട്ടിൽ രാഷ്​ട്രീയചർച്ച ഒന്നുമുണ്ടായിരുന്നില്ലെന്നും വാണി പറഞ്ഞു.

പാർട്ടി​െയയും വീടി​െനയും ബാലൻസ് ചെയ്തു കൊണ്ടുപോകുന്ന രാജീവ് പുറത്ത് ഒരുരാഷ്​ട്രീയക്കാരനും വീട്ടിൽ ഒരുഭർത്താവും കുട്ടികളുടെ പിതാവുമാണ്. ഒരുകർക്കശക്കാരനല്ല. എത്ര തിരക്കാണെങ്കിലും വീട്ടിലെ കാര്യത്തിൽ ശ്രദ്ധയുള്ളയാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടയിലും പരീക്ഷക്ക് പഠിക്കുന്ന കുട്ടികൾക്ക് കണക്കും മലയാളവും പറഞ്ഞുകൊടുക്കാൻ സമയം കണ്ടെത്തിയിരുന്നു. മന്ത്രി ആവുകയാണെങ്കിൽ തങ്ങൾ ഇവിടെതന്നെ ഉണ്ടാകും. എം.പി ആയിരുന്ന ഘട്ടത്തിലും തങ്ങൾ ഇവിടെതന്നെ ആയിരു​െന്നന്ന് ഡോ. വാണി കേസരി പറഞ്ഞു. അച്ഛൻ പൊലീസ് ഡിപ്പാർട്മെൻറിലായിരുന്നപ്പോൾ അസോസിയേഷൻ ഭാരവാഹിയായിരുന്ന ആളായിരുന്നെങ്കിലും തനിക്ക് രാഷ്​ട്രീയമുണ്ടായിരുന്നില്ലെന്നും വാണി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p rajeevan cpm
News Summary - Ernakulam district has its own minister to strengthen development
Next Story