Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസം​രം​ഭ​ക​ത്വം...

സം​രം​ഭ​ക​ത്വം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം -മ​ന്ത്രി റോ​ജി എം. ​ജോ​ൺ

text_fields
bookmark_border
സം​രം​ഭ​ക​ത്വം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം -മ​ന്ത്രി റോ​ജി എം. ​ജോ​ൺ
cancel
camera_alt

കൊ​ച്ചി​യി​ലെ കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്റെ ഡി​ജി​റ്റ​ല്‍ ഹ​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ല്‍ സ​മ്മി​റ്റ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ച്ചി: ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്തു തു​ട​ങ്ങു​ന്ന​വ​രാ​ണ് പി​ന്നീ​ട് പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കു​ന്ന​തെ​ന്നും കേ​ര​ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ളി​ലെ സം​രം​ഭ​ക​ത്വ​വും ന​വീ​ക​ര​ണ ചി​ന്ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ടൈ ​യ​ങ് എ​ന്റ​ര്‍പ്ര​ണേ​ഴ്‌​സ് (ടി.​വൈ.​ഇ) കൊ​ച്ചി​യി​ലെ കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്റെ ഡി​ജി​റ്റ​ല്‍ ഹ​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ല്‍ സ​മ്മി​റ്റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​രം​ഭ​ക​ത്വ​മെ​ന്ന​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് സ്ഥാ​പ​ന​മോ പു​തി​യ പ​ദ്ധ​തി​യോ ആ​രം​ഭി​ക്കു​ന്ന​ത് മാ​ത്ര​മ​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം കൂ​ടി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​വ​രെ​യ​ല്ല സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്ക​ന്ന​വ​രെ​യാ​ണ് പു​തി​യ കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​ന​ത്തി​ന് സ​ർ​ക്കാ​ർ വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. നി​ർ​മി​ത ബു​ദ്ധി (എ.​ഐ) ലോ​ക​ത്തി​ന് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ട്രാ​ക്ട​റും ക​മ്പ്യൂ​ട്ട​റും ലോ​ക​ത്ത് കൊ​ണ്ടു​വ​ന്ന​ത് പോ​ലു​ള്ള മാ​റ്റ​മാ​ണ് നി​ർ​മി​ത ബു​ദ്ധി​യി​ലൂ​ടെ​യും സം​ഭ​വി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​ബി ഈ​ഡ​ൻ എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍ (കെ.​എ​സ്.​യു.​എം) സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ദി ​ഇ​ന്‍ഡ​സ് എ​ന്റ​ര്‍പ്ര​ണേ​ഴ്‌​സ് (ടൈ) ​കേ​ര​ള ചാ​പ്റ്റ​ർ ഗ്ലോ​ബ​ല്‍ സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ര്‍ അ​നൂ​പ് അം​ബി​ക, ടൈ ​കേ​ര​ള പ്ര​സി​ഡ​ന്റ് വി​വേ​ക് കൃ​ഷ്ണ ഗോ​വി​ന്ദ്, ടി.​വൈ.​ഇ കേ​ര​ള ചെ​യ​റും ഗ്ലോ​ബ​ല്‍ ബോ​ര്‍ഡ് അം​ഗ​വു​മാ​യ വി​നോ​ദി​നി സു​കു​മാ​ര്‍, ടൈ ​കേ​ര​ള വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ജീ​മോ​ന്‍ കോ​ര, ടൈ ​ഗ്ലോ​ബ​ൽ പ്ര​തി​നി​ധി പി​യാ​ലി ച​തോ​പാ​ധ്യാ​യ്, നാ​വ​ൽ​ട്ട് ബോ​ട്ട്സ് സി.​ഇ.​ഒ സ​ന്ദി​ത് ത​ണ്ടാ​ശ്ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ദ്യാ​ർ​ഥി സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ക​രെ​യും പ്ര​തി​നി​ധി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഉ​ച്ച​കോ​ടി​യി​ല്‍ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ്‌​കൂ​ള്‍ സ്റ്റാ​ര്‍ട്ട​പ്പ് ടീ​മു​ക​ളും സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ൽ നി​ന്ന് ഉ​ള്‍പ്പെ​ടെ 2,000 വി​ദ്യാ​ര്‍ഥി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationdevelopmentEntrepreneurshipRoji M. John M.L.A
News Summary - Entrepreneurship is the holistic development of students - Minister Roji M. John
Next Story