വൈദ്യുതി പോസ്റ്റ് വീടിനു മുകളിലേക്ക് വീണ് അപകടം
text_fieldsതുതിയൂരിൽ വൈദ്യുതി പോസ്റ്റ് വീടിനു മുകളിലേക്ക്
മറിഞ്ഞുണ്ടായ അപകടം
കാക്കനാട്: വൈദ്യുതി പോസ്റ്റ് വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം. കാക്കനാടിനു സമീപം തുതിയൂരിലാണ് സംഭവം. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന വെന്റിലേറ്റർ സഹായത്തോടെ ഓക്സിജൻ സിലിണ്ടറുമായി കഴിയുന്ന പെൺകുട്ടിയടക്കം നാലുപേർ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്പതോടെ തുതിയൂർ അടുക്കത്ത് ലെയ്നിൽ മനക്കപറമ്പിൽ പുരുഷന്റെ വീടിനു മുകളിലാണ് പോസ്റ്റ് മറിഞ്ഞ് വീണത്. ശക്തമായ കാറ്റിലും മഴയിലും തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി കമ്പിയിലേക്ക് വീണതിനെ തുടർന്നാണ് പോസ്റ്റ് വീടിന് മുകളിലേക്ക് മറിഞ്ഞുവീഴുന്നത്. അപകടത്തെ തുടർന്ന് തുതിയൂരിൽ വൈദ്യുതി വിതരണം നിലച്ചു. വൈകീട്ട് ഏഴ് മണിയോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

