എളംകുളം മെട്രോ സ്റ്റേഷൻ; അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും
text_fieldsകൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിലെ കെട്ടിടത്തിന്റെ അടർന്നു വീണ കോൺക്രീറ്റ് പാളികളിൽ അടുത്ത ആഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കും. എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും കെ.എം.ആർ.എൽ അറിയിച്ചു. കെട്ടിട ഭാഗങ്ങൾ അടർന്നുവീണതിനെ തുടർന്ന് കെട്ടിടത്തിന്റെ നിർമാതാക്കളായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ടെക്നിക്കൽ സംഘം വിശദ പരിശോധന നടത്തിയിരുന്നു.
ഡി.എം.ആർ.സി നിർദേശപ്രകാരം ആധുനിക രീതിയിൽ സമഗ്രമായ സാങ്കേതിക പരിശോധനകളാണ് നടത്തിയത്. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷന്‍റെ ഘടനാപരമായ സുരക്ഷക്ക് ഭീഷണി ഇല്ലെന്നും സ്റ്റേഷൻ സുരക്ഷിതമാണെന്നും ഡി.എം.ആർ.സി സ്ഥിരീകരിച്ചതാണ് കെ.എം.ആർ.എൽ അറിയിച്ചു.
അടർന്നു വീണ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും ശക്തിപ്പെടുത്തലും ആവശ്യമാണ് എന്ന് വിദഗ്ധ സംഘം നിർദേശിച്ചിരുന്നു. ഇതനുസരിച്ച്, അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ വിശദമായ രീതിയും രൂപരേഖയും തയാറാക്കി. പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായും കെ.എം.ആർ.എൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

