Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമാ​ധ്യ​മം ‘എ​ജു​​ക​ഫെ’...

മാ​ധ്യ​മം ‘എ​ജു​​ക​ഫെ’ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ; നൂ​ത​ന ക​രി​യ​ർ മോ​ഡ​ലു​മാ​യി ആ​ര​തി സി. ​രാ​ജ​ര​ത്നം എ​ത്തു​ന്നു

text_fields
bookmark_border
educafe
cancel

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ മേ​ള​യാ​യ മാ​ധ്യ​മം എ​ജു​ക​ഫെ​യു​ടെ പു​തി​യ സീ​സ​ണി​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും മ​ന​ശ്ശാ​സ്ത്ര വി​ദ​ഗ്ധ​യു​മാ​യ ആ​ര​തി സി. ​രാ​ജ​ര​ത്നം എ​ത്തും. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന പ​ല പു​സ്ത​ക​ങ്ങ​ളു​ടെ​യും ര​ച​യി​താ​വാ​ണ​വ​ർ.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും നൂ​ത​ന പാ​ഠ്യ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ലും അ​ത് വി​ജ​യ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​വ​രി​ൽ ഒ​രാ​ളു​മാ​ണ്. ഇ​ന്ത്യ​യി​ലെ പ​ല ഗ്രാ​മ​ങ്ങ​ളി​ലും പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി നി​ര​വ​ധി സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ചും സ്കൂ​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം നി​ത്യ​ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി​യും അ​വ​ർ ലോ​ക​ശ്ര​ദ്ധ നേ​ടി.

ആ​ര​തി​യു​ടെ നൂ​ത​ന പാ​ഠ്യ മാ​തൃ​ക വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്തു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്​ ത​ട​യാ​ൻ അ​വ​ർ ആ​വി​ഷ്ക​രി​ച്ച വി​ദ്യാ​ഭ്യാ​സ മാ​തൃ​ക പി​ന്നീ​ട് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് വി​ജ​യി​ക്കു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ചൈ​ൽ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​റും കൗ​ൺ​സ​ലി​ങ്​ ക്ലി​നി​ക്കും ന​ട​ത്തി​വ​രു​ന്നു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ങ്ങ​ളെ പു​ന​ർ​നി​ർ​വ​ചി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി മു​ന്നേ​റു​ന്ന ആ​ര​തി എ​ത്തു​ന്ന​ത്​ എ​ജു​ക​ഫെ​യെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കും.

ആ​ര​തി സി. ​രാ​ജ​ര​ത്നം

ഇ​വ​രെ​ക്കൂ​ടാ​തെ, ഗ്രാ​ൻ​ഡ്​ മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ്, മെ​ന്‍റ​ലി​സ്റ്റ് ആ​ദി, പി.​ബി. നൂ​ഹ് ഐ.​എ.​എ​സ്, ഇ​ന്‍റ​റാ​ക്ടി​വ് മാ​ജി​ക് എ​ക്സ്പേ​ർ​ട്ടും ക​രി​യ​ർ മോ​ട്ടി​വേ​റ്റ​റു​മാ​യ രാ​ജ​മൂ​ർ​ത്തി, ഇ​ന്‍റ​നാ​ഷ​ന​ൽ ക​രി​യ​ർ കൗ​ൺ​സി​ല​റും മോ​ട്ടി​വേ​റ്റ​റു​മാ​യ ഡോ. ​മാ​ണി പോ​ൾ, ചാ​റ്റ് ജി.​പി.​ടി അ​ട​ക്ക​മു​ള്ള പു​ത്ത​ൻ കോ​ഴ്സു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ എ​ഡാ​പ്റ്റ് സി.​ഇ.​ഒ ഉ​മ​ർ അ​ബ്ദു​സ്സ​ലാം തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ എ​ജു​ക​ഫെ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.

10, 11, 12 ഡി​ഗ്രി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ഫോ​ക്ക​സ് ചെ​യ്യു​ന്ന ഈ ​ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ​മേ​ള​യി​ൽ ഉ​പ​രി​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രു വി​ദ്യാ​ർ​ഥി​ക്കും ​കൂ​ടാ​തെ ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഭാ​ഗ​മാ​വാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. എ​ജു​ക​ഫെ 2023 സീ​സ​ണി​ലേ​ക്ക് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത, അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം വ​യ​നാ​ട്ടി​ൽ ല​ക്ഷ്വ​റി ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച് ആ​സ്വ​ദി​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​വും ല​ഭ്യ​മാ​കും.

വി​ല​പി​ടി​പ്പു​ള്ള നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും സ​ർ​പ്രൈ​സ് ഓ​ഫ​റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. കോ​േ​മ​ഴ്സ്, സി​വി​ൽ സ​ർ​വി​സ്, മാ​നേ​ജ്മെ​ന്‍റ്, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്, വി​ദേ​ശ​പ​ഠ​നം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രി​യ​ർ സെ​ഷ​നു​ക​ളും സ്റ്റാ​ളു​ക​ളും ​വി​ദ്യാ​ഭ്യാ​സ മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും.

ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്. വാ​ട്സ്​​ആ​പ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ന​മ്പ​ർ: 9645007172. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 94972 50223, 96450 06216.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educaferegistration
News Summary - educafe registration in final phase
Next Story