Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഐ.എൻ.എല്ലിലേക്ക്​...

ഐ.എൻ.എല്ലിലേക്ക്​ മടങ്ങാനൊരുങ്ങി ഇബ്രാഹിം സുലൈമാൻ സേട്ട്​ വിഭാഗം

text_fields
bookmark_border
inl 86576
cancel

കൊ​ച്ചി: ഒ​രു പ​തി​റ്റാ​ണ്ടി​ന്​ മു​മ്പ്​ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗ്​ (ഐ.​എ​ൻ.​എ​ൽ) വി​ട്ടു​പോ​യ വി​ഭാ​ഗം പാ​ർ​ട്ടി​യി​ലേ​ക്ക്​ മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്നു. ഐ.​എ​ൻ.​എ​ൽ (ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട്) എ​ന്ന പേ​രി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യും സു​ലൈ​മാ​ൻ സേ​ട്ട്​ ക​ൾ​ച​റ​ൽ ഫോ​റം എ​ന്ന പേ​രി​ൽ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന വി​ഭാ​ഗ​മാ​ണ്​ മ​ന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ലും കാ​സിം ഇ​രി​ക്കൂ​റും നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ.​എ​ൻ.​എ​ല്ലി​​നൊ​പ്പം ചേ​രാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി ഇ​രു വി​ഭാ​ഗ​ത്തി​​ന്‍റെ​യും നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച ആ​ല​പ്പു​ഴ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഐ.​എ​ൻ.​എ​ല്ലി​ന്​ 2019ലാ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ന്ത്രി​സ്ഥാ​ന​വും കി​ട്ടി. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷം അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ടെ പേ​രി​ൽ എ.​പി അ​ബ്ദു​ല്‍ വ​ഹാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു വി​ഭാ​ഗം മ​റ്റൊ​രു ചേ​രി​യാ​യി സ​മാ​ന്ത​ര പ്ര​വ​ർ​ത്ത​ന​വും തു​ട​ങ്ങി. വ​ഹാ​ബും സം​ഘ​വും ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ 2010ൽ ​പാ​ർ​ട്ടി വി​ട്ട സേ​ട്ട്​ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക പാ​ർ​ട്ടി ഘ​ട​ക​വു​മാ​യി അ​ടു​ക്കാ​ൻ താ​ൽ​പ​ര്യം കാ​ട്ടി​ത്തു​ട​ങ്ങി​യ​ത്.

ത​ങ്ങ​ൾ പു​റ​ത്തു പോ​കാ​നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​ക്കാ​ര​ൻ വ​ഹാ​ബാ​ണെ​ന്നും അ​ദ്ദേ​ഹ​മി​ല്ലാ​ത്ത പാ​ർ​ട്ടി​യി​ലേ​ക്ക്​ തി​രി​കെ​യെ​ത്താ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നു​മു​ള്ള സൂ​ച​ന​ക​ൾ ഇ​വ​ർ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന്​ ന​ൽ​കി. ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യാ​ൽ വൈ​കാ​തെ പാ​ർ​ട്ടി​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ സു​ലൈ​മാ​ൻ സേ​ട്ട് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLEbrahim Sulaiman Sait
News Summary - Ebrahim Sulaiman Sait team is about to return to INL
Next Story