മാഞ്ഞാലി കുന്നിൻചെരുവിലെ മണ്ണെടുപ്പ് തടഞ്ഞു
text_fieldsകരുമാല്ലൂർ: മാഞ്ഞാലി കുന്നിൻചെരുവിൽ മണ്ണെടുപ്പ് പഞ്ചായത്ത് അധികൃതർ എത്തി തടഞ്ഞു. വർഷങ്ങൾക്കുമുമ്പ് മണ്ണിടിഞ്ഞ് അപകടം ഉണ്ടായ മാഞ്ഞാലി കുന്നിന്റെ ചെരുവിൽ പുതിയ ഗോഡൗൺ നിർമിക്കുന്നതിന്റെ ഭാഗമായി കുന്നിനോട് ചേർന്ന് വീണ്ടും മണ്ണെടുക്കുന്നതാണ് കരുമാല്ലൂർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി തടഞ്ഞത്. വളരെ ഉയരമുള്ള കുന്നിന്റെ താഴ്വാരം ലെവൽ ചെയ്യുന്നതിന്റെ ഭാഗമായാണ് മണ്ണെടുപ്പ് തുടങ്ങിയത്. ഈ കുന്നിന് മുകളിൽ താഴ്വാരത്തോട് ചേർന്ന് നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായാൽ ഈ ഭാഗം വീണ്ടും ഇടിയാൻ സാധ്യത ഏറെയാണ്. ഗോഡൗൺ നിർമാണ ഭാഗമായി ഇവിടം കെട്ടി സുരക്ഷിതമാക്കാനാണ് ഈ ഭാഗത്ത് മണ്ണെടുക്കുന്നതെന്നാണ് നിർമാണ പ്രവൃത്തി നടത്തുന്നവർ പറയുന്നത്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയാണ് ഇവിടെ മണ്ണ് എടുക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. പ്രസിഡൻറ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനോച്ചേരി, മെംബർമാരായ കെ.എ. ജോസഫ്, ടി.കെ. അയ്യപ്പൻ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചശേഷമാണ് മണ്ണെടുപ്പ് നിർത്തിവെപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

