മാലിന്യ ശേഖരണത്തിന് ഓടിയെത്തി ഇ-കാർട്ടുകൾ
text_fieldsകൊച്ചി: വഴിയോരങ്ങളിലെ മാലിന്യ ശേഖരണത്തിന് പുതിയ ഭാവം പകർന്ന് ഇ-കാർട്ടുകൾ. നിലവിൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രൂപമാറ്റം ലക്ഷ്യമിട്ടാണ് നഗരസഭ ഇ-കാർട്ടുകൾ നിരത്തിലിറക്കിയത്.
ആദ്യഘട്ടം എന്ന നിലയിൽ 120 കാർട്ടുകളാണ് കൊച്ചിയിലുള്ളത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതി വഴി 900 ഇ-കാർട്ടുകളുടെ സേവനം ലഭ്യമാക്കും. നഗരസഭയും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും സഹകരിച്ചാണ് 2.39 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ 74 ഡിവിഷനിലും ഇ-കാർട്ടുകളുടെ സേവനം ലഭ്യമാകും.
ചാര്‍ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാർട്ടിന് 1.99 ലക്ഷമാണ് വില. ആറു വർഷം ബാറ്ററി ഗാരന്റി ഉണ്ട്. ഈ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം വലിയ വാഹനങ്ങളിലേക്കും തുടർന്ന് അതത് സംസ്കരണ യൂനിറ്റുകളിലേക്കും എത്തിക്കും. പദ്ധതിയുടെ തുടർച്ചയായി പൂർണ കവചിത ഹൈഡ്രോളിക് വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങും.മാലിന്യ ശേഖരണത്തിന് ഓടിയെത്തി ഇ-കാർട്ടുകൾ
കൊച്ചി: വഴിയോരങ്ങളിലെ മാലിന്യ ശേഖരണത്തിന് പുതിയ ഭാവം പകർന്ന് ഇ-കാർട്ടുകൾ. നിലവിൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രൂപമാറ്റം ലക്ഷ്യമിട്ടാണ് നഗരസഭ ഇ-കാർട്ടുകൾ നിരത്തിലിറക്കിയത്.
ആദ്യഘട്ടം എന്ന നിലയിൽ 120 കാർട്ടുകളാണ് കൊച്ചിയിലുള്ളത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതി വഴി 900 ഇ-കാർട്ടുകളുടെ സേവനം ലഭ്യമാക്കും. നഗരസഭയും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും സഹകരിച്ചാണ് 2.39 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലെ 74 ഡിവിഷനിലും ഇ-കാർട്ടുകളുടെ സേവനം ലഭ്യമാകും.
ചാര്‍ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാർട്ടിന് 1.99 ലക്ഷമാണ് വില. ആറു വർഷം ബാറ്ററി ഗാരന്റി ഉണ്ട്. ഈ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം വലിയ വാഹനങ്ങളിലേക്കും തുടർന്ന് അതത് സംസ്കരണ യൂനിറ്റുകളിലേക്കും എത്തിക്കും. പദ്ധതിയുടെ തുടർച്ചയായി പൂർണ കവചിത ഹൈഡ്രോളിക് വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.