Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നിനെതിരെ റെയ്ഡ്: ആറുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നിനെതിരെ റെയ്ഡ്: ആറുപേർ പിടിയിൽ
cancel
camera_alt

മയക്കുമരുന്ന് കേസിൽ പിടിയിലായവർ

കൊച്ചി: നഗരത്തിൽ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി കൊച്ചിയിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി റെയ്ഡ് സംഘടിപ്പിച്ചു. പോലീസ്, എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവർ ചേർന്ന് നടത്തിയ റെയ്ഡിൽ അഞ്ചു കേസുകളിലായി ആറു പേർ പിടിയിലായി.

വൻതോതിൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരി പദാർഥങ്ങളും പിടികൂടി. 202 ഗ്രാം എം.ഡി.എം.എയുമായി തൃപ്പൂണിത്തുറ സ്റ്റാർ ഹോംസിൽനിന്ന് മരട് പനച്ചികപാടം അക്ഷയ് (29), തിരുവനന്തപുരം വേങ്ങൂർ നകുലത്ത് വീട്ടിൽ രേഷ്മ (34), എന്നിവർ പിടിയിലായി. കളമശ്ശേരി പ്രീമിയർ ജങ്ഷന് സമീപത്തുനിന്ന് 13.27 ഗ്രാം എം.ഡി.എം.എയുമായി പള്ളുരുത്തി കടേഭാഗം തുപ്പായിക്കടവ് ജിതിൻ ഡിക്രൂസിനെ (32) പിടികൂടി. വാഴക്കാല ഭാഗത്തുനിന്ന് നാല് ഗ്രാം കഞ്ചാവുമായി തമിഴ്നാട് മധുര സ്വദേശി ശേഷാദ്രി തിരുപ്പത്തി (25), കലൂർ ഭാഗത്തുനിന്ന് 2.62 കഞ്ചാവുമായി പൂക്കാട്ടുപടി കൊരട്ടിപ്പറമ്പിൽ അലൻ ജോർജ് (20), കലൂർ സ്റ്റേഡിയം ഭാഗത്തുനിന്നും രണ്ട് ഗ്രാം കഞ്ചാവുമായി മലപ്പുറം പൊന്നാനി വാരിയംപറമ്പിൽ വീട്ടിൽ വിഘ്നേഷ് (20) എന്നിവരും പിടിയിലായി.

റെയ്ഡിന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, ഡി.സി.പിമാരായ അശ്വതി ജിജി, ഷഹൻഷാ, നാർകോട്ടിക് സെൽ എ.സി.പി ടി.ഡി. സുനിൽകുമാർ, എൻ.സി.ബി സോണൽ ഡയറക്ടർ വേണുഗോപാൽ, അസി. ഡയറക്ടർ അപ്പുക്കുട്ടൻ, ഇൻസ്പെക്ടർമാരായ ജോസി, ഷൈജു, എക്സൈസ് അസി. കമീഷണർ ജോബി, ഇൻസ്പെക്ടർ സാദിഖ് എന്നിവർ നേതൃത്വം നൽകി.

രേ​ഷ്മ എ​ത്തി​യ​ത് അ​ക്ഷ​യു​ടെ അ​മ്മ​യെ പ​രി​ച​രി​ക്കാ​ൻ

തൃ​​പ്പൂ​ണി​ത്തു​റ​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട​യി​ൽ യു​വ​തി​യും യു​വാ​വും പി​ടി​യി​ലാ​യ​ത് ദി​വ​സ​ങ്ങ​ളാ​യി ഡാ​ൻ​സാ​ഫ് സം​ഘം നി​രീ​ക്ഷി​ച്ച​തി​നു ശേ​ഷം.മ​ര​ട് പ​ന​ച്ചി​ക്ക​പാ​ടം വീ​ട്ടി​ൽ അ​ക്ഷ​യ് (28), ഹോം​ന​ഴ്സ് തി​രു​വ​ന​ന്ത​പു​രം വേ​ങ്ങൂ​ർ ന​കു​ല​ത്ത് വീ​ട് രേ​ഷ്മ (34) എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് ബ്യൂ​റോ​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ താ​മ​സി​ച്ച ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഡാ​ൻ​സാ​ഫ് സ്‌​ക്വാ​ഡ് ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. പു​റ​ത്ത് പോ​യ അ​ക്ഷ​യ് 11.30 ഓ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നും 202 ഗ്രാം ​എം.​ഡി.​എം.​എ​യും ഇ​ത് അ​ള​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. അ​ക്ഷ​യു​ടെ അ​മ്മ​യെ പ​രി​ച​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കൂ​ട്ടു​പ്ര​തി​യും ഹോം​ന​ഴ്‌​സു​മാ​യ രേ​ഷ്മ. ഇ​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​ണ് ല​ഹ​രി​വി​ൽ​പ​ന തു​ട​ങ്ങി​യ​തെ​ന്നാ​ണ് അ​ക്ഷ​യ് പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug raid: Six people arrested
Next Story