ലഹരി മാഫിയ തോപ്പുംപടിയിൽ പിടിമുറുക്കുന്നു
text_fieldsമട്ടാഞ്ചേരി: തോപ്പുംപടി മേഖലയിൽ ലഹരിമാഫിയയുടെ ശല്യം. പൊറുതിമുട്ടി നാട്ടുകാരും കച്ചവടക്കാരും.
ലഹരി ഉപയോഗിക്കുന്നവർ പട്ടാപ്പകൽ തിരക്കേറിയ റോഡുകളിൽ വഴക്കിടുന്നതും അസഭ്യം പറയുന്നതും പതിവാണ്.
കഴിഞ്ഞദിവസം ഹാർബറിന് സമീപം രണ്ടുപേർ ഏറ്റുമുട്ടിയിരുന്നു. ഇടറോഡുകൾ കേന്ദ്രീകരിച്ച് പരസ്യമായി വിദ്യാർഥികൾക്ക് ലഹരി ഉൽപന്നങ്ങൾ കച്ചവടം നടത്തുന്നതും സ്ഥിരം കാഴ്ചയാണ്. തോപ്പുംപടി പോസ്റ്റ് ഓഫിസിന് സമീപത്തെ ഒരു വീട് കേന്ദ്രീകരിച്ച് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് പ്രദേശവാസികൾ പൊലീസിൽ പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം ഇവിടെ ലഹരി ഉൽപന്നങ്ങൾ വാങ്ങാനെത്തിയവർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. വീണ്ടും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊറുതിമുട്ടിയ വ്യാപാരികൾ പ്രതിഷേധ യോഗവും ചേർന്നു. എസ്.എ. ലത്തീഫ്, എം.ആർ.എൻ. പണിക്കർ, കെ.വി. ലോറൻസ്, പി.ആർ. ബാബു, കെ.ജെ. ഫ്രാൻസിസ്, അഹമദ് താഹിർ എന്നിവർ സംസാരിച്ചു. വ്യാപാരികളും പൊലീസിൽ പരാതിനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

