മൂവാറ്റുപുഴയിൽ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങി
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ പൈപ്പ്പൊട്ടൽ തുടരുന്നു. വെള്ളിയാഴ്ച കീച്ചേരിപ്പടിയിൽ പൈപ്പ് പൊട്ടിയതോടെ നഗരത്തിലെ കുടിവെള്ള വിതരണം താറുമാറായി. വൈകിട്ട് ഏേഴാടെ കിച്ചേരിപ്പടി സൂര്യ കോംപ്ലക്സിനു സമീപം പ്രധാന പൈപ്പ് ലൈൻ പൊട്ടിയതോടെ ശുദ്ധജലം വലിയതോതിൽ റോഡിൽ ഒഴുകി. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഒഴുകിയത്.
ഇതോടെ നെഹ്റുപാർക്ക്, മാർക്കറ്റ്, കാവുംകര,മോളേ കുടി, ആസാദ് റോഡ്, കീച്ചേരിപ്പടി,നിരപ്പ് , പെരുമറ്റം, കക്കടാശേരി തുടങ്ങിയ മേഖലകളിൽ കുടിവെള്ള വിതരണം മുടങ്ങി. ഈ മേഖലകളിൽ അധികപേരും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
ഞായറാഴ്ചയോടെ കുടിവെള്ള വിതരണം പുനരാരംഭിക്കും. പ്രധാന പൈപ്പാണ് പൊട്ടിയത്. നഗരത്തിൽ തുടർച്ചയായി ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നുണ്ട്. പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ റോഡും തകർന്നു കുഴിയായി. പൈപ്പ് പൊട്ടുമ്പോൾ റോഡ് കുഴിച്ച് അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും കുഴികൾ ശാസ്ത്രീയമായി മൂടാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി പൈപ്പുകൾ പൊട്ടുന്ന സാഹചര്യത്തിൽ ഈ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

