Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകു​ടി​വെ​ള്ള​ക്ഷാ​മം:...

കു​ടി​വെ​ള്ള​ക്ഷാ​മം: വീ​ട്ട​മ്മ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
കു​ടി​വെ​ള്ള​ക്ഷാ​മം: വീ​ട്ട​മ്മ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു
cancel
camera_alt

കുടിവെള്ളം കിട്ടാത്ത 16ാം വാർഡിൽ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ രാത്രിയും പരിശോധന നടക്കുന്നു

എ​ട​വ​ന​ക്കാ​ട്: തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഒ​രു മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നൂ​റോ​ളം വീ​ട്ട​മ്മ​മാ​ർ പ​ഞ്ചാ​യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി കു​ത്തി​യി​രി​പ്പ് ന​ട​ത്തി.

16ാം വാ​ർ​ഡ് നി​വാ​സി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ​ത്. ഒ​ന്ന്, ര​ണ്ട്, 13, 14, 16 വാ​ർ​ഡു​ക​ളി​ലാ​ണ് കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. സ​മ​ര​ക്കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്ഥ​ലം വി​ട്ടെ​ന്നാ​ണ് ആ​ക്ഷേ​പം. പ​രി​ഹാ​രം കാ​ണാ​തെ സ​മ​ര​ക്കാ​ർ പി​ന്തി​രി​യി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ വാ​ർ​ഡ് മെം​ബ​ർ പി.​പി. പ്ര​ബി​ൻ എ​ത്തി​ച്ചേ​രു​ക​യും വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സ്ഥ​ല​വാ​സി​ക​ളു​മാ​യി ട്രാ​ൻ​സ്ഫോ​ർ​മ​ർ റോ​ഡ് ഭാ​ഗ​ത്ത് തെ​ര​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ ഓ​വ​ർ​സി​യ​ർ അ​ട​ക്ക​മു​ള്ള വാ​ട്ട​ർ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. രാ​ത്രി വ​രെ നീ​ണ്ട പ​രി​ശോ​ധ​ന​യി​ൽ മ​റ്റു ത​ട​സ്സ​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ട​വ​ന​ക്കാ​ട് വാ​ട്ട​ർ ടാ​ങ്കി​ൽ​നി​ന്ന് ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തേ​ക്ക് എ​ത്താ​ത്ത​താ​ണ് 16ാം വാ​ർ​ഡി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം ലൈ​നി​ലൂ​ടെ കു​ടി​വെ​ള്ളം എ​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി. ബു​ധ​നാ​ഴ്ച കു​ടി​വെ​ള്ളം എ​ത്തി​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് അ​ട​ച്ചു​പൂ​ട്ടി സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochiprotestorsdrinkingwater
News Summary - Drinking water shortage: Housewives protest
Next Story