കുടിവെള്ളമില്ലാതെ വലഞ്ഞ് താന്തോണിതുരുത്തുകാർ
text_fieldsതാന്തോണി തുരുത്ത് നിവാസികൾ എറണാകുളം പള്ളിമുക്ക് വാട്ടർ അതോറിറ്റി ഓഫിസിൽ പ്രതിഷേധിക്കുന്നു
കൊച്ചി: രണ്ട് മാസത്തോളമായി കുടിവെള്ളം ലഭിക്കാതെ വലഞ്ഞ താന്തോണി തുരുത്ത് നിവാസികൾ പള്ളിമുക്കിലെ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. അറുപതോളം വീടുകളുള്ള പ്രദേശത്ത് 45 വീടുകളിലാണ് കുടിവെള്ളം മുടങ്ങിയത്.
നിരവധി തവണ കൗൺസിലർക്കും വാട്ടർ അതോറിറ്റിക്കും പരാതി നൽകിയെങ്കിലും പരിഹാരമില്ലാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകൾ ഉൾപ്പടെ 50 ഓളം പേർ ഉപരോധത്തിൽ പങ്കെടുത്തു. പൈപിന്റെ അറ്റകുറ്റപ്പണി ബുധനാഴ്ച ആരംഭിക്കാമെന്നും പ്രശ്നം തീരുന്നതുവരെ കൗൺസിലർ തന്റെ ചിലവിൽ കുടിവെള്ളം നൽകാമെന്നും അറിയച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
തമ്മനം പമ്പ് ഹൗസിൽനിന്ന് പച്ചാളം വഴി കായലിലൂടെ താന്തോണി തുരുത്തിലേക്കുള്ള പൈപ്പ്ലൈനിൽനിന്ന് രണ്ട് മാസമായി കുടിവെള്ളം കിട്ടുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സ്വന്തം ചിലവിൽ വള്ളത്തിൽ മുളവുകാട് അടക്കമുള്ള കരകളിൽനിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. എടുത്തിരുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

