ഡോ. ആസാദ് മൂപ്പന് ദുബൈ അമിറ്റി യൂനിവേഴ്സിറ്റി ഡോക്ടറേറ്റ്
text_fieldsഅമിറ്റി യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ചാന്‍സലര്‍ ഡോ. അതുല്‍ ചൗഹാനില്‍നിന്ന് ഡോ. ആസാദ് മൂപ്പന്
ഏറ്റുവാങ്ങുന്നു
കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ദുബൈയിലെ അമിറ്റി യൂനിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ബഹുമതി.
35 വര്‍ഷമായി ആസ്റ്റര്‍, ആക്സസ്, മെഡ്കെയര്‍ ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ആരോഗ്യ പരിചരണം നല്കുന്ന ആഗോള ആരോഗ്യ സംരക്ഷണ സ്ഥാപനമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിനെ അദ്ദേഹം ഉയർത്തി.
ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്, ഡോ. മൂപ്പന് ഫാമിലി ഫൗണ്ടേഷന് എന്നിവയിലൂടെ നിരവധി സാമൂഹിക സേവന സംരംഭങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ സന്നദ്ധമായവരെയും ബന്ധിപ്പിച്ച് 2017ലാണ് ആസ്റ്റര്‍ വളന്റിയേഴ്സ് ഗ്ലോബല്‍ സി.എസ്.ആര് പ്രോഗ്രാം ആരംഭിച്ചത്.
ജനങ്ങള്‍ക്ക് പ്രാപ്യമായ ചെലവില്‍ ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡോക്ടറേറ്റ് സ്വീകരിച്ച് ഡോ. മൂപ്പന് പറഞ്ഞു. അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്കി ആദരിക്കാനായത് ബഹുമതിയായി കാണുന്നുവെന്ന് അമിറ്റി യൂനിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. അതുല്‍ ചൗഹാനും പറഞ്ഞു.

