Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകാ​ക്ക​നാ​ട്ടേ​ക്ക്...

കാ​ക്ക​നാ​ട്ടേ​ക്ക് മെട്രോ റെയിൽ സ്ഥല വില നൽകാൻ 25 കോടി ആവശ്യപ്പെട്ട് എറണാകുളം ജില്ല ഭരണകൂടം

text_fields
bookmark_border
കാ​ക്ക​നാ​ട്ടേ​ക്ക് മെട്രോ റെയിൽ സ്ഥല വില നൽകാൻ 25 കോടി ആവശ്യപ്പെട്ട് എറണാകുളം ജില്ല ഭരണകൂടം
cancel

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട്ടേ​ക്ക് മെ​ട്രോ ​​റെ​യി​ൽ നീ​ട്ടു​ന്ന​തി​നാ​യി ക​ലൂ​ർ സ്റ്റേ​ഡി​യം മു​ത​ൽ പാ​ലാ​രി​വ​ട്ടം ജ​ങ്​​ഷ​ൻ വ​രെ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് വി​ല​ന​ൽ​കാ​ൻ 25 കോ​ടി കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​വി​ട​ത്തെ സ്ഥ​ല​മെ​ടു​പ്പി​നാ​യി നേ​ര​ത്തേ 33 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. 25 കോ​ടി​കൂ​ടി ല​ഭി​ച്ചാ​ൽ മെ​ട്രോ റെ​യി​ൽ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ട​മ​ക​ളു​ടെ സ്ഥ​ല​വി​ല പൂ​ർ​ണ​മാ​യും ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം കെ.​എം.​ആ​ർ.​എ​ല്ലി​നു​ന​ൽ​കി​യ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലാ​രി​വ​ട്ടം മു​ത​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ കാ​ക്ക​നാ​ട്, വാ​ഴ​ക്കാ​ല വി​ല്ലേ​ജ് പ​രി​ധി​ക​ളി​ലാ​യി വി​ല ന​ൽ​കാ​നു​ള്ള ഉ​ട​മ​ക​ൾ​ക്കും 25 കോ​ടി​യി​ൽ​നി​ന്ന്​ ന​ൽ​കാ​നാ​കും. കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല വി​ല്ലേ​ജു​ക​ളി​ലെ സ്ഥ​ല ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കാ​ൻ 69 കോ​ടി​യാ​ണ് ഒ​ടു​വി​ൽ അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro railkakkanadernakulam district administration
News Summary - district administration has demanded 25 crores to pay metro rail land price to Kakanat
Next Story