കാലടിയിൽ ഡെങ്കിപ്പനി പടരുന്നു; പഞ്ചായത്ത് പരിധിയിൽ 41 പേര്‍ക്ക് രോഗബാധ
text_fieldsകാലടി: ഗ്രാമപഞ്ചായത്തില്‍ 41 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യകേന്ദ്രം അറിയിച്ചു. പഞ്ചായത്തിലെ 17 വാര്‍ഡുകളിലും മഴക്കാല പൂർവശുചീകരണ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. പൊതുകാനകളില്‍ മാലിന്യം നിറഞ്ഞ് കൊതുകുകള്‍ പെരുകി. മറ്റൂര്‍, വട്ടപറമ്പ്, പിരാരൂര്‍, തോട്ടകം എന്നിവിടങ്ങളില്‍ സ്ഥിതിഗതി രൂക്ഷമാണ്.
14, 15 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ കാലടിയിലെത്തി വിവിധ നിർദേശങ്ങള്‍ നൽകിയിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ബോധവത്ക്കരണം നടത്തിയിരുന്നു.
ഡെങ്കി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ കണ്ടെത്തി മരുന്ന് തളിച്ച് നശിപ്പിക്കാന്‍ സാധിക്കാത്തതാണ് പനി പടര്‍ന്ന് പിടിക്കാന്‍ കാരണം. പട്ടണത്തില്‍ അടക്കമുളള കാനകളില്‍ ഫോഗിംങ്ങ് നടത്തി കൊതുകുകളെ നശിപ്പിക്കാന്‍ അധികൃതര്‍ തയാറാവണമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബേബി കാക്കശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

