Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമാ​ല ക​വ​ർ​ന്ന...

മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
litto mathew
cancel
camera_alt

ലി​റ്റോ മാ​ത്യു

മൂ​വാ​റ്റു​പു​ഴ : പ​ട്ടാ​പ്പ​ക​ൽ ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച്‌ മാ​ല പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി പി​ടി​യി​ൽ . തെ​ര​ഞ്ഞെ​ടു​പ്പ്​ വോ​​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നാ​യ മൂ​വാ​റ്റു​പു​ഴ പു​ളി​ഞ്ചു​വ​ട് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ വീ​ട് വാ​ട​ക​ക്ക് എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ സം​ഘം ഗൃ​ഹ​നാ​ഥ​െൻറ മാ​ല ത​ട്ടി​യെ​ടു​ത്തു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മൂ​ന്നാം പ്ര​തി കോ​ട്ട​യം ആ​ർ​പ്പൂ​ക്ക​ര പെ​രു​ന്നേ​ക്കാ​ട്ട് വീ​ട്ടി​ൽ ലി​റ്റോ മാ​ത്യു​വി (22)നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി സ​നി​ൽ​കു​മാ​ർ സി​ജി​യു​ടെ കീ​ഴി​ൽ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്.

വീ​ട് വാ​ട​ക​ക്ക് കൊ​ടു​ക്ക​പ്പെ​ടും എ​ന്ന പ​ര​സ്യം ക​ണ്ട് വീ​ട് നോ​ക്കാ​ൻ എ​ത്തി​യ ആ​ളെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ൽ എ​ത്തി​യ സം​ഘം ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം മാ​ല ത​ട്ടി​യെ​ടു​ത്ത്​ ക​ട​ക്കു​ക​യാ​യി​രു​ന്നു. ടാ​ക്സി ഇ​ന്നോ​വ കാ​റി​ൽ എ​ത്തി​യ സം​ഘ​ത്തി​ലെ മൂ​ന്നാ​മ​നാ​യ ലി​റ്റോ മാ​ത്യു 2017ൽ ​നി​ല​മ്പൂ​രി​ൽ അ​ഞ്ചു കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലും വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച​ത് അ​റി​ഞ്ഞ് റെ​യ്ഡ് ചെ​യ്യാ​ൻ എ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​നി​ലെ കേ​സി​ലെ​യും മ​റ്റു നി​ര​വ​ധി ക​ഞ്ചാ​വ്, അ​ടി​പി​ടി കേ​സി​ലെ​യും പ്ര​തി ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Defendant arrested in jewelery theft case
Next Story