Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമുഹമ്മദ് യൂസഫി​െൻറ...

മുഹമ്മദ് യൂസഫി​െൻറ വിയോഗം: ഓർമയായത് കൊച്ചിയിലെ നാടക കലയുടെ കാരണവർ

text_fields
bookmark_border
muhammed yousaf
cancel
camera_alt

മുഹമ്മദ് യൂസഫ്

മട്ടാഞ്ചേരി: എട്ടാമത്തെ വയസ്സിൽ നാടക അഭിനയം തുടങ്ങിയ കൊച്ചിയിലെ നാടക കലയിലെ കാരണവർ മുഹമ്മദ് യൂസഫ് ഇനി ഓർമ. പ്രഫ. യൂസഫ് സേട്ട് സംവിധാനം ചെയ്ത 'അബ്ബാസ് അലി' എന്ന നാടകത്തിലൂടെയാണ് യൂസഫി​െൻറ അരങ്ങേറ്റം.

പത്താം വയസ്സിൽ ബഷീറി​െൻറ 'കഥാബീജം' എന്ന നാടകത്തിൽ വീണ്ടും അരങ്ങിലെത്തി. പിന്നീട് പതിനാറാം വയസ്സിൽ 'സഹോദരി പൂക്കാരി' എന്ന നാടകത്തിൽ 80 വയസ്സുകാരനായ വൃദ്ധ​െൻറ വേഷമിട്ടു. അഭിനയം കണ്ട് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ അഭിനന്ദിച്ചപ്പോഴാണ് നാടകലോകം യൂസഫിനെ ശ്രദ്ധിച്ചു തുടങ്ങിയത്.

റിഹേഴ്സൽ കാണാനെത്തിയ ടിപ് ടോപ് അസീസ് ത​െൻറ എല്ലാ നാടകങ്ങളിലും യൂസഫിന് വേഷം നൽകി. എം.ഇ.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൻ.കെ.എ ലത്തീഫി​െൻറ ആരാധന എന്ന നാടകത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനും അവസരം കിട്ടി.

എറണാകുളം മുസ്​ലിം വിമൻസ് അസോസിയേഷ​െൻറ കെട്ടിട നിർമാണത്തിനായി സിനിമ താരങ്ങളെ അണിനിരത്തി നടൻ ബഹദൂർ അവതരിപ്പിച്ച നാടകത്തിൽ അടൂർ ഭാസി, എസ്.പി. പിള്ള, മണവാളൻ ജോസഫ് എന്നിവർക്കൊപ്പം യൂസഫ് അഭിനയിച്ചു.

1966 ൽ ഷൊർണൂർ മ്യൂസിക് ക്ലബ് സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഏകാങ്കനാടക മത്സരത്തിൽ 'എസ്.ആർ.307' എന്ന നാടകത്തിലെ അഭിനയ മികവിന് രണ്ടാംസ്ഥാനം ലഭിച്ചു. പിൽക്കാലത്ത് കലാനിലയം സ്ഥിരം നാടകവേദിയിലും അദ്ദേഹത്തിന് അവസരം കിട്ടി. ഏഴ് ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിനാണ്​ തിരശ്ശീല വീണത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi
News Summary - Death of Muhammad Yousafzai: Remembrance of the causes of theatrical art in Kochi
Next Story