സി.പി.എം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നു -കെ. മുരളീധരൻ
text_fieldsജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സി.പി.എം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എം എല്ലാ കാലത്തും വർഗീയതയെ കൂട്ടുപിടിച്ചാണ് അധികാരത്തിൽ എത്തിയത്.
പി.സി. ജോർജിനെതിരെ കേസ് എടുത്തതല്ലാതെ യാതൊരു തുടർ നടപടിയും സ്വീകരിച്ചിട്ടില്ല. സംഘപരിവാർ എന്താണോ പറയുന്നത് അതുതന്നെയാണ് സി.പി.എമ്മും പറയുന്നത്. വയനാട് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത് വർഗീയ ശക്തികൾ ആണെന്ന എ. വിജയരാഘവന്റെ പ്രതികരണമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ, ബി.എ. അബ്ദുൽ മുത്തലിബ്, എൻ. വേണുഗോപാൽ, കെ.പി. ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, ടി.എം. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

