കോവിഡ് ; 3876 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി
text_fieldsകോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കിയപ്പോൾ. എറണാകുളം മാധവ ഫാർമസി ജങ്ഷനിൽനിന്ന്
കൊച്ചി: പ്രതിദിന വർധന വീണ്ടും 5000 കടന്ന ചൊവ്വാഴ്ച ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 54,590 ആയി. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 4988 പേർ ഉൾപ്പെടെ 5030 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിൽ വിദേശം, ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ 11 പേരുണ്ട്. 27 പേരുടെ രോഗ ഉറവിടം അറിവില്ല. ആരോഗ്യ പ്രവർത്തകരായ നാലുപേരും രോഗബാധിതരായി.
ചൊവ്വാഴ്ച 4235 പേർ രോഗ മുക്തി നേടി. 3876 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 5180 പേരെ പട്ടികയിൽനിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98,370 ആണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃപ്പൂണിത്തുറ-147, പള്ളുരുത്തി-143, ചേരാനല്ലൂർ -136, തൃക്കാക്കര -134, രായമംഗലം -110, ചെങ്ങമനാട് -102, ഫോർട്ട് കൊച്ചി -96, ആമ്പല്ലൂർ -85, മട്ടാഞ്ചേരി -85, കടുങ്ങല്ലൂർ, പള്ളിപ്പുറം -81, എടത്തല, കളമശ്ശേരി, പിറവം -76, കലൂർ, മുളവുകാട് -72, ഉദയംപേരൂർ -69, നെടുമ്പാശ്ശേരി, നോർത്തുപറവൂർ -68, ചെല്ലാനം -66, കവളങ്ങാട് -65, കുട്ടമ്പുഴ, പായിപ്ര, മുടക്കുഴ -65, ശ്രീമൂലനഗരം -62, നെല്ലിക്കുഴി, വടുതല -60, പാറക്കടവ് -59, മൂവാറ്റുപുഴ -58, വെങ്ങോല -55, എളങ്കുന്നപ്പുഴ, എളമക്കര, കിഴക്കമ്പലം -54, കോതമംഗലം -52, മഴുവന്നൂർ -51, വാഴക്കുളം -48, അങ്കമാലി -47, ഞാറക്കൽ, നായരമ്പലം -46, ഇടക്കൊച്ചി -44, ഇടപ്പള്ളി, കോട്ടുവള്ളി -42, അയ്യമ്പുഴ, എടവനക്കാട്, ചൂർണിക്കര -41, വൈറ്റില - 40, പെരുമ്പാവൂർ -39, കുന്നത്തുനാട്, വാരപ്പെട്ടി, വാളകം -38, വടവുകോട് -37, ഒക്കൽ, മുളന്തുരുത്തി -36, ഏഴിക്കര, കീഴ്മാട് -35.
ചൊവ്വാഴ്ച 325 പേരെ ആശുപത്രി, എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. 180 പേരെ ഡിസ്ചാർജ് ചെയ്തു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ: കളമശ്ശേരി മെഡിക്കൽ കോളജ് - 192, പി.വി.എസ് -69, ജി.എച്ച് മൂവാറ്റുപുഴ- 41, ജി എച്ച് എറണാകുളം-23, ഡി.എച്ച് ആലുവ- 67, പള്ളുരുത്തി താലൂക്ക് ആശുപത്രി - 38, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 41, പറവൂർ താലൂക്ക് ആശുപത്രി -15, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -54, പെരുമ്പാവൂർ താലൂക്ക് ആശുപത്രി -25, കോതമംഗലം താലൂക്ക് ആശുപത്രി - അഞ്ച്, സഞ്ജീവനി -94, സ്വകാര്യ ആശുപത്രികൾ -2196. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ -45,839.
ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 18,439 സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.

