കൈക്കൂലിക്ക് പിന്നാലെ അഴിമതി ആരോപണം; കോർപറേഷൻ കൗൺസിൽ രണ്ടാംനാളും ബഹളമയം
text_fieldsകൊച്ചി: ആദ്യ ദിനം കോർപറേഷൻ ഉദ്യോഗസ്ഥയുടെ കൈക്കൂലിയും സസ്പെൻഷനും പ്രതിഷേധ വിഷയമാക്കി ഉയർത്തിയ പ്രതിപക്ഷം രണ്ടാം ദിനം കോർപറേഷൻ കൗൺസിലിൽ അഴിമതി ആരോപണമുയർത്തി രംഗത്തെത്തി. മട്ടാഞ്ചേരി ടൗണ്‍ ഹാള്‍ നവീകരണവുമായി ബന്ധപ്പെട്ട് കസേരകള്‍ വാങ്ങിയതില്‍ വന്‍ അഴിമതി ആരോപിച്ചായിരുന്നു ശനിയാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം.
കസേരകള്‍ സ്ഥാപിക്കാനുള്ള നടപടികളില്‍ മേയര്‍ മുന്‍കൂര്‍ നല്‍കിയത് അഴിമതിക്ക് സാഹചര്യമൊരുക്കാനായിരുന്നു എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഭരണാനുമതിക്കും എസ്റ്റിമേറ്റിനും മാത്രം മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുള്ള ഫയല്‍ എങ്ങനെയാണ് ടെന്‍ഡര്‍ ചെയ്തതെന്ന് മേയര്‍ മറുപടി പറയണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ അജണ്ട വോട്ടിന് ഇടാമെന്ന് മേയര്‍ എം. അനില്‍കുമാർ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ആരോപണം കടുപ്പിച്ചു. മേയറുടെ നിർദേശം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരെ സഹായിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.
ഇതിനിടെ കസേരകളുടെ ഗുണനിലവാരത്തിലോ, നിരക്കിലോ ആക്ഷേപമുണ്ടെങ്കില്‍ പരിശോധിക്കാമെന്നും അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കി നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ സതംഭിപ്പിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്നും മേയർ പറഞ്ഞു. ഏറ്റവും കുറവ് നിരക്കിനാണ് ടെന്‍ഡര്‍ നടപടികൾ ചെയ്ത് നല്‍കിയത്.
എൽ.ഡി.എഫ് ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനാണ് കൗണ്‍സില്‍ യോഗങ്ങളില്‍ യു.ഡി.എഫ് നിരന്തരം ബഹളമുണ്ടാക്കുന്നത്. പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് പ്രതിഷേധിക്കുന്നത്. നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതികള്‍ എല്ലാം ഈമാസം തന്നെ നടപ്പാക്കുമെന്നും മേയര്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

