Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightല​ക്ഷ​ദ്വീ​പി​ലെ...

ല​ക്ഷ​ദ്വീ​പി​ലെ നി​യ​ന്ത്ര​ണം; ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ -ക​ല​ക്ട​ർ

text_fields
bookmark_border
ല​ക്ഷ​ദ്വീ​പി​ലെ നി​യ​ന്ത്ര​ണം; ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ -ക​ല​ക്ട​ർ
cancel

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ സ​മ​ര​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ത​ട​യാ​ന​ല്ലെ​ന്ന് ജി​ല്ല ക​ല​ക്ട​ർ ശി​വം ച​ന്ദ്ര. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ദ്വീ​പു​ക​ളി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​ണ് 60 ദി​വ​സ​ത്തേ​ക്ക് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചത്. ര​ണ്ടു മാ​സ​ത്തി​നി​ടെ അ​ഗ​ത്തി, അ​മി​നി, ക​വ​ര​ത്തി, ആ​ന്ത്രോ​ത്ത് ദ്വീ​പു​ക​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ം. സ​മ​ര​ങ്ങ​ൾ​ക്കി​ടെ ഡെ​പ്യൂ​ട്ടി ക​ല​ക്ട​റു​ടെ ഓ​ഫി​സ് ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ചി​ല സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​തി​ഷേ​ധം ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നട​പ​ടി. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ട്ട ദ്വീ​പു​ക​ളി​ലെ എ​സ്.​പി ഓ​ഫി​സി​ൽ​നി​ന്ന് 24 മ​ണി​ക്കൂ​ർ മു​മ്പ് അ​നു​മ​തി നേ​ട​ണ​മെ​ന്നും ഇ​തി​നാ​യി ഓ​രോ ദ്വീ​പി​ലും പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collectorlaw and orderLakshadweep
News Summary - Control in Lakshadweep; To ensure law and order - Collector
Next Story