ഇരുസംഘങ്ങൾ ഏറ്റുമുട്ടി; ആറു പേർ അറസ്റ്റിൽ
text_fieldsസനൽ മനു നിരൻ കിരൺ നിഖിൽ അശ്വന്ത്
കാക്കനാട്: തുതിയൂരിൽ കണ്ടെയ്നർ ലോറി റോഡിൽ തിരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇരുസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 17 പേരെ പ്രതികളാക്കി രണ്ട് കേസ് രജിസ്റ്റർ ചെയ്തു. ആറുപേരെ അറസ്റ്റ് ചെയ്തു. തുതിയൂർ സ്വദേശികളായ സനൽ, മനു, നിരൺ, കിരൺ, നിഖിൽ, അശ്വന്ത് എന്നിവരെയാണ് തൃക്കാക്കര ഇൻസ്പെക്ടർ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് രാത്രി തുതിയൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം പുലരി ക്ലബിനടുത്ത് താമസിക്കുന്ന സനീഷും കിരണും കൂടി മിനി കണ്ടെയ്നർ വാഹനം റോഡിലിട്ട് തിരിക്കാൻ ശ്രമിച്ചപ്പോൾ അതുവഴി ബൈക്കിലെത്തിയ തുതിയൂർ ആനമുക്ക് ഭാഗത്തുള്ള സനൽ, പ്രണവ് എന്നിവർ തടസ്സം പറയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച രാത്രി 10.30ന് കിരണും കൂട്ടുകാരനായ രാകേഷും ബൈക്കിൽ പോകുമ്പോൾ ആനമുക്ക് ഭാഗത്തുവെച്ച് സനൽ, കോമിൻ, പ്രണവ് എന്നിവരുടെ നേതൃത്വത്തിൽ എട്ടോളം പേർ ബൈക്ക് തടഞ്ഞ് മർദിച്ചു.
കമ്പിവടികൊണ്ട് കിരണിനെ അടിക്കുകയും മനുവിനെ ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പുലരി ക്ലബ് ഭാഗത്തുള്ള രഞ്ജന്റെ നേതൃത്വത്തിൽ എട്ടോളം പേർ ചേർന്ന് ആനമുക്ക് ഭാഗത്തെത്തി സനലിനെ ആക്രമിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ചവരെ കത്തി, കമ്പിവടി എന്നിവകൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ചു. സബ് ഇൻസ്പെക്ടർമാരായ ജസ്റ്റിൻ, മണി, ഗിരീഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

